നസ്രാണി സമുദായ മാധ്യമ രംഗത്ത് "നസ്രാണിവാർത്തയുടെ സേവനങ്ങൾ ശ്രദ്ധേയം:ദിയാ ബിനു പുളിക്കക്കണ്ടം
പാലാ: നസ്രാണി സമുദായ മാധ്യമ രംഗത്ത് "നസ്രാണിവാർത്ത" ഓൺലൈൻ വാർത്താചാനൽ ചെയ്യുന്ന സേവനങ്ങൾ ശ്രദ്ധേയമെന്ന് പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം . ഇന്ന് ഉച്ചയ്ക്ക് നഗരസഭയിൽ നടന്ന കൂട്ടായ്മയിൽ ആശംസകൾ അറിയിക്കാനെത്തിയ നസ്രാണി വാർത്ത ചീഫ് എഡിറ്റർ റെനി തോമസ് തയ്യിലിനോട് സംസാരിക്കുകയായിരുന്നു ദിയ.ചെറുപ്പത്തിൻ്റെ ഊർജ്ജസ്വലതയിൽ പാലായെ കൂടുതൽ ചെറുപ്പമാക്കി മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കട്ടെ എന്നും നല്ല പ്രവർത്തനങ്ങൾക്ക് കൂട്ടായി നസ്രാണിവാർത്ത എന്നും ഒപ്പമുണ്ടായിരിക്കും എന്നും ചീഫ് എഡിറ്റർ റെനി തോമസ് ആശംസകൾ അറിയിച്ചുകൊണ്ട് പറഞ്ഞു.


Comments
Post a Comment