വേഴപ്ര സെൻറ് പോൾസ് ദേവാലയത്തിൻ്റെ കൂദാശ കർമ്മവും തിരുശേഷിപ്പുകളുടെ പ്രതിഷ്ഠയും
ചങ്ങനാശ്ശേരി:പുതുക്കി പണിത വേഴപ്ര സെൻറ് പോൾസ് ദേവാലയത്തിന്റെ കൂദാശ കർമ്മം ശനിയാഴ്ച 2.30 ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ നിർവഹിക്കുന്നു. അഞ്ച് മണിക്ക് കൽകുരിശ്,കൊടിമരം എന്നിവയുടെ ആശിർവാദകർമ്മം മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും.നാലാം തീയതി ഞായറാഴ്ച 9.30 ന് വിശുദ്ധ കൊച്ചുത്രേസ്യയുടെയും,വിശുദ്ധ കാർലോ അക്യൂട്ടീസിന്റെയും തിരുശേഷിപ്പുകൾക്ക് സ്വീകരണം നൽകും. തിരുശേഷിപ്പുകൾ ദൈവാലയത്തിൽ പ്രതിഷ്ഠിക്കുന്ന കർമ്മങ്ങൾ നടക്കും.10 ന് കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രഥമ വിശുദ്ധ കുർബാന അർപ്പണം നിർവഹിക്കുന്നു. ഇടവക വികാരി ഫാ.ജോർജ് അവണ്ണൂർ, കൈകാരൻമാരായ ഫ്രാൻസിസ് ജോസഫ് കൈതപ്പറമ്പിൽ, ബിജു.ബി മൂലംകുന്നം ,പാരീഷ് കൗൺസിൽ സെക്രട്ടറി ചാക്കോച്ചൻ പടിഞ്ഞാറെ നെല്ലുവേലി.സൂപ്പർവൈസർ ടോമിച്ചൻ കന്യേകോണിൽ, തുടങ്ങിയവരും കമ്മിറ്റിക്കാരും നേതൃത്വം നൽകും.

Comments
Post a Comment