മീനച്ചിൽ സെന്റ് ആന്റണിസ് പള്ളിയിൽ നാളെ തിരുനാളിന് കൊടിയേറും

 റെനി തോമസ് തയ്യിൽ

മീനച്ചിൽ • സെന്റ് ആന്റണീസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസി ന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 18 വരെ ആഘോഷിക്കും.

നാളെ വൈകിട്ട് 5നു വികാരി ഫാ. തോമസ് പരുത്തിപ്പാറയിൽ കൊടിയേറ്റും. തുടർന്ന് കുർബാന, സന്ദേശം, നൊവേന-ഫാ. - തോമസ് ബ്രാഹ്മണവേലിൽ, - തുടർന്ന് പ്രസുദേന്തി വാഴ്ച, സെമിത്തേരി സന്ദർശനം. 

17നു രാവിലെ 7നു കുർബാന-ഫാ. മാത്യു കവളമാക്കൽ, വൈകിട്ട് 3 മുതൽ പന്തലുകളിലേക്ക് പ്രദക്ഷിണം, 10നു സമാപനാശീർവാദം, തുടർന്ന് നേർച്ചക്കഞ്ഞി വിതരണം. 18നു രാവിലെ 7നു കുർബാന, വൈകിട്ട് 4.30നു കുർബാന, സന്ദേശം-ഫാ.സെബാസ്റ്റ്യൻ പേണ്ടാനം. 6.30നു കുമ്പാനി കുരിശുപള്ളിയിലേക്കു പ്രദക്ഷിണം, ലദീഞ്ഞ്, സന്ദേശം- ഫാ.ഡോ. ജോർജ് വർഗീസ് ഞാ റക്കുന്നേൽ, 9നു സമാപനാശീർവാദം. തുടർന്ന് നേർച്ച വസ്തുക്കളുടെ ലേലം.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി