രാക്കുളി തിരുനാളിന് കൊടിയേറി: മലയുന്ത് ജനുവരി ആറിന്

 പാലാ: സെൻറ് തോമസ് കത്തീഡ്രലിൽ രാക്കുളി തിരുനാളിന് കൊടിയേറി. ജനുവരി ഒന്നിന് വൈകുന്നേരം വികാരി ഫാ. ജോസ് കാക്കല്ലിൽ കൊടിയേറ്റ് കർമ്മത്തിന് മുഖ്യകാർമികത്വം വഹിച്ചു.


നാലാം തീയതി വരെ എല്ലാ ദിവസവും രാവിലെ 5. 30നും 06. 45 നും വൈകുന്നേരം അഞ്ചിനും വി.കുർബാന, ആറിന് വചനപ്രഘോഷണം, ആരാധന. അഞ്ചാം തീയതി രാവിലെ 5 .30നും 6. 45 നും വൈകിട്ട് അഞ്ചിനും വി. കുർബാന വൈകിട്ട് 3. 30ന് തിരുസ്വരൂപ പ്രതിഷ്ഠ നാലിന് പൂജ രാജാക്കന്മാരുടെ തിരുസ്വരൂപം ടൗൺ കുരിശുപള്ളിയിൽ പ്രതിഷ്ഠിക്കും.

തുടർന്ന് കുരിശു പള്ളിയിൽ വി.കുർബാന .ആറിന് ടൗൺ കുരിശുപള്ളിയിൽ നിന്ന് കത്തീഡ്രൽ പള്ളിയിലേക്ക് പ്രദക്ഷിണം. 7 .30ന് പ്രദക്ഷിണ സംഗമം, രാത്രി 7 .40ന് സന്ദേശം. രാത്രി 9.00ന് ക്രിസ്തീയ കലാരൂപങ്ങൾ.പ്രധാന തിരുനാൾ ദിനമായ ആറിന് രാവിലെ 10.00ന് തിരുനാൾ കുർബാനയ്ക്ക് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിക്കും. രൂപതയിലെ നവവൈദികർ സഹകാർമികരാവും.

വൈകിട്ട് നാലിന് വിശുദ്ധ കുർബാന. 5. 15ന് ചരിത്രപ്രസിദ്ധമായ മലയുന്ത് പ്രദക്ഷിണം. രാത്രി 7. 45 ന് പാലാ സൂപ്പർ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി