ഇന്റർ ചർച്ച് കൗൺസിലിന് പുതിയ നേതൃത്വം


കൊല്ലം : കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്റർ ചർച്ച് കൗൺസിലിന്റെ കൊല്ലം സി.എ സ്.ഐ ബിഷപ്പ്സ് ഹൗസിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ  പുതിയ ചെയർമാനായി കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവാ, ജനറൽ സെക്രട്ടറിയായി ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ, ഡെപ്യൂട്ടി സെക്രട്ടറി ആയി ഫാ. സിറിൽ തോമസ് തയ്യിൽ, ജോയിന്റ് സെക്രട്ടറിമാരായി നിബു ജേക്കബ് വർക്കി, അഡ്വ. ആൻസൽ കൊമാറ്റ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.


നിലവിൽ ചെയർമാനായിരുന്ന കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വലിയ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ആണ് യോഗനടപടികൾ നടന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നയിച്ച പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ബിഷപ്പ് റൈറ്റ് റവ. ജോസ് ജോർജ്ജ് സ്വാഗതം ആശംസിച്ചു.
ഫാ.സിറിൽ തോമസ് തയ്യിൽ
സീറോ മലബാർ കത്തോലിക്കാ സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, മലങ്കര യാക്കോബായ സുറിയാനി സഭ, ലത്തീൻ കത്തോലിക്കാ സഭ, സി.എസ്.ഐ സഭ, മലങ്കര മാർത്തോമ്മ സുറിയാനി സഭ, പൗരസ്ത്യ കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, ക്നാനായ സുറിയാനി സമുദായം
എന്നീ ക്രൈസ്തവ സഭകൾ അംഗങ്ങളായുള്ള ഇന്റർ ചർച്ച് കൗൺസിൽ ക്രൈസ്തവരെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചതുമായ പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടാനും പരിഹരിക്കാനും നേതൃത്വം നൽകുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ മാർ ജോർജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്താ പറഞ്ഞു. ശൈശവദശയിൽത്തന്നെ വിശ്വാസപരിശീലനത്തിൽ സഭകളും മാതാപിതാക്കളും കൂടുതൽ ശ്രദ്ധിക്കണമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുഗ്രഹപ്രഭാഷണത്തിൽ സൂചിപ്പിച്ചു.
നിബു ജേക്കബ് വർക്കി

ഒന്നാം നൂറ്റാണ്ടുമുതലുള്ള ശ്ലൈഹീക പാരമ്പര്യത്തിന്റെ ഉടമകളാണ് മലങ്കരയിലെ ക്രൈസ്തവ സഭകൾ എന്ന് പുതിയ ചെയർമാനായി ചുമതലയേറ്റ കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവാ പ്രസ്താവിച്ചു. ക്രൈസ്തവരെയും മാതൃരാജ്യത്തേയും സംബന്ധിക്കുന്ന ആനുകാലിക വിഷയങ്ങൾ യോഗത്തിൽ അഭിവന്ദ്യരായ മെത്രാപ്പോലീത്താമാർ ചർച്ച ചെയ്തു.
അഡ്വ. അൻസിൽ കോമാട്ട്
 നിന്ന് ഒഴിയുന്ന ചെയർമാൻ മാർ ജോർജ്ജ് കർദ്ദി നാൾ ആലഞ്ചേരി വലിയ മെത്രാപ്പോലീത്താ, ജനറൽ സെക്രട്ടറി മാർ ഔഗിൻ കുര്യാ ക്കോസ് മെത്രാപ്പോലീത്താ, ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജോർജ്ജ് മഠത്തിപ്പറമ്പിൽ എന്നി വർക്ക് പുതിയ ചെയർമാനായി ചുമതലയേറ്റ ബസേലിയോസ് കർദ്ദിനാൾ മാർ ക്ലിമ്മീസ് കാതോലിക്കാ ബാവാ നന്ദി അർപ്പിച്ചു. വ്യക്തി സഭകളിൽ നിന്നായി മെത്രാന്മാരുടെയുംവൈദികരുടെയും വിശ്വാസികളുടെയും പ്രതിനിധികൾ, കെ.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസ് എന്നിവർ സംബന്ധിച്ച യോഗത്തിന് മാർ ഔഗിൻ കുര്യാ ക്കോസ് മെത്രാപ്പോലീത്ത കൃതജ്ഞത രേഖപ്പെടുത്തി.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി