ഭരണങ്ങാനത്ത് പ്രത്യാശയുടെ ജൂബിലി സമാപനം ജനുവരി 5 ന്
ഭരണങ്ങാനം:സാർവത്രിക സഭ പ്രഖ്യാപിച്ച പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങളുടെ പാലാ രൂപതയിലെ സമാപന പരിപാടികൾ ഭരണങ്ങാനം അൽഫോൻസാ ഷ്‌റൈനിൽ ജനുവരി അഞ്ചിന് തിങ്കളാഴ്ച നടക്കും.കർദിനാൾ മാർ ജോർജ് കൂവക്കാട്ട് ജൂബിലി സമാപന തിരുകർമ്മങ്ങൾക്ക് പ്രധാന കാർമികത്വം വഹിക്കും.ജനുവരി അഞ്ചിന് തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വിശുദ്ധ കുർബാനയും ജൂബിലി സന്ദേശവും കർദിനാൾ മാർ ജോർജ് കൂവക്കാട്ട് നൽകും.വിശുദ്ധ കുർബാനയ്ക്കു ശേഷം പ്രത്യാശയുടെ കവാടം അടയ്ക്കും.തിരുക്കർമ്മങ്ങൾക്ക് പാലാ രൂപത വികാരി ജനറാൾ മോൺ.ജോസഫ് കണിയോടിക്കൽ, എം എസ് ടി ഡയറക്ടർ ജനറൽ റവ. ഡോ.വിൻസൻറ് കദളിക്കാട്ടിൽ പുത്തൻപുര ,ഭരണങ്ങാനം ഫൊറോനാ വികാരി വെരി ഫാ.സഖറിയാസ് ആട്ടപ്പാട്ട്,അസീസി ആശ്രമം സുപ്പീരിയർ ഫാ.മാർട്ടിൻ മാന്നാത്ത് ഒ .എഫ്.എം. കപ്പൂച്ചിൻ തുടങ്ങിയവർ സഹകാർമികരായിരിക്കുന്നതാണ്.
2025 നവംബർ 30ന് വൈകുന്നേരം പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടാണ്, പാലാ രൂപതയിലെ ജൂബിലിയുടെ കവാടം ഭരണങ്ങാനം ഷ്‌റൈനിൽ ഔദ്യോഗികമായി തുറന്നത്.തുടർന്ന് എല്ലാ ദിവസവും വിവിധ വിഭാഗക്കാർക്ക് വേണ്ടിയുള്ള ജൂബിലി ആഘോഷങ്ങൾ ഷ്റൈനിൽ നടന്നുവരുന്നു. ഷ്‌റൈനിൽ ക്രമീകരിച്ചിരിക്കുന്ന പ്രത്യാശയുടെ കവാടത്തിലൂടെ പ്രവേശിച്ച് ദണ്ഡ വിമോചനം പ്രാപിക്കുന്നതിന് തീർത്ഥാടകരുടെ വൻപ്രവാഹമാണ് ഉണ്ടായത്.
ഇന്ന്,ജനുവരി 3 ശനിയാഴ്ച കേരളത്തിലെ വിശുദ്ധരുടെയും, ധന്യ പദവിയിൽ എത്തിയവരുടെയും, വാഴ്ത്തപ്പെട്ടവരുടെയും, ദൈവദാസരുടെയും ഓർമ്മയുടെ ജൂബിലി ആഘോഷം നടക്കും.ഇന്ന് രാവിലെ 11ന് ആരാധന 11. 30ന് വിശുദ്ധ കുർബാന എന്നിവയ്ക്ക് കാർമികത്വം വഹിക്കുന്നത് ഫാ.കുര്യാക്കോസ് വട്ടമുകളേൽ ആയിരിക്കും.

Comments
Post a Comment