നസ്രാണിസമുദായ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 373-ാം വാർഷികംഇന്ന്

  

പാലാ: നസ്രാണികൾ 1653 ജനുവരി 3 ന് മട്ടാഞ്ചേരിയിൽ സമ്മേളിച്ചു നടത്തിയ  സ്ലീവാ സത്യത്തിന്റെ (കൂനൻ കുരിശ് സത്യം/ മട്ടാഞ്ചേരി പടിയോല ) ഓർമ്മദിവസം നസ്രാണി ജാത്യൈക്യ സംഘത്തിന്റെ   ആഭിമുഖ്യത്തിൽ ഇന്ന്  (ജനുവരി മൂന്നാം തീയതി)നടക്കും.സഭാ വ്യത്യാസം ഇല്ലാതെ മാർത്തോമ്മാ നസ്രാണികളുടെ  ഒരു കുടുംബ കൂടി വരവാണ് ലക്ഷ്യമാക്കുന്നത്.വൈകുന്നേരം അഞ്ചുമണിക്ക്  കുറവിലങ്ങാട്- പകലോമറ്റത്ത് അർക്കദിയാക്കോൻ നഗറിലാണ് ആചരണം നടക്കുക. വർത്തമാന കാലഘട്ടം നസ്രാണികളുടെ ഐക്യവും കൂട്ടായ പ്രവർത്തനങ്ങളും  ആവശ്യപ്പെടുമ്പോൾ അതിനാവശ്യമായ ആനുകാലിക കർമ്മ പദ്ധതികളും ഈ കൂടി വരവിൽ തയ്യാറാക്കും.

ഈ യോഗത്തിൽ മാർത്തോമാ ശ്ലീഹായുടെ പൈതൃകവും സുറിയാനി പാരമ്പര്യവും അനുവർത്തിക്കുകയും തീക്ഷ്ണമായി മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവർക്കും സഭാ വ്യത്യാസം ഇല്ലാതെ പങ്കെടുക്കാം.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി