കഴക്കൂട്ടം യൽദോ മോർ ബസേലിയോസ് പള്ളിയുടെ കൂദാശ 2026 ജനുവരി 26 തിങ്കളാഴ്ച.

 


തിരുവനന്തപുരം : മലങ്കര യാക്കോബായ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തിന്റെ കീഴിൽ, കഴക്കൂട്ടം കേന്ദ്രമാക്കി പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിൽ പുതുതായി സ്ഥാപിതമായ താത്കാലിക ദൈവാലയത്തിൻ്റെ കൂദാശാ കർമ്മം 2026 ജനുവരി 26 തിങ്കളാഴ്ച നടത്തപ്പെടുന്നു. കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത തിരുമനസിന്റെ പ്രധാന കാർമ്മികത്വത്തിൽ ശുശ്രൂഷകൾ നിർവഹിക്കപ്പെടും.

2026 ജനുവരി 26 തിങ്കളാഴ്ച രാവിലെ 10:30ന് വി. ദൈവാലയ കൂദാശ, തുടർന്ന് മൂന്നു നോമ്പിലെ ഉച്ച നമസ്ക്കാരം, ആശീർവാദം, സ്നേഹ വിരുന്ന് പൊതു സമ്മേളനം എന്നിവ നടത്തപ്പെടുമെന്ന് ഭാരവാഹികളായ വികാരി ഫാ. പോപ്സൺ വർഗീസ്, പ്രസിഡന്റ് എം.എം. എബ്രഹാം, കോഡിനേറ്റർ  വർഗ്ഗീസ് ജേക്കബ്, സെക്രട്ടറി സഞ്ജു കുര്യാക്കോസ് തുടങ്ങിയവർ അറിയിച്ചു.


കഴക്കൂട്ടത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർക്കും, വി.എസ്.എസ്.സി, ടെക്നോ പാർക്ക്, എയർപോർട്ട്, കാര്യവട്ടം തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഈ ദൈവാലയത്തിൽ നടക്കുന്ന ആത്മീയ ശുശ്രൂഷകളിൽ പങ്കാളികളാവാൻ സാധിക്കുമെന്നും, 2026 ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയോടെ എല്ലാ ആത്മീയ ശുശ്രൂഷകൾക്കും തുടക്കമാകുമെന്നും ഭാരവാഹികൾ അറിയിച്ചു. മേനംകുളം കൽപ്പന റോഡിൽ സെന്റ് മാർത്താസ് സ്കൂളിന് സമീപമാണ് പുതിയ പള്ളി സ്ഥിതി ചെയ്യുന്നത്.


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി