ഫാ. ജോർജ് പൂവക്കുളത്തിന്റെ സംസ്കാരം ഫെബ്രുവരി 2-ന് കൊഴുവനാലിൽ

 


പാലാ: ഫാ. ജോർജ് പൂവക്കുളത്തിന്റെ (64) സംസ്കാരം ഫെബ്രുവരി 2 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.30-ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളിയിൽ നടക്കും.

ഫെബ്രുവരി 1 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മൃതദേഹം സഹോദരൻ ജയിംസ്‌കുട്ടി പൂവക്കുളത്തിന്റെ വസതിയിൽ എത്തിക്കുന്നതാണ്. തുടർന്ന് തിങ്കളാഴ്ച രാവിലെ 9.30 വരെ വീട്ടിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും.

​തിങ്കളാഴ്ച രാവിലെ 10 മണിക്ക് മൃതദേഹം കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളി പാരിഷ് ഹാളിലേക്ക് മാറ്റും. ഉച്ചകഴിഞ്ഞ് 1.30-ന് പാരിഷ് ഹാളിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി