മോർ അന്തോണിയോസ് പിതാവിന്റെ 1670-ാ മത് ദുഖ്‌റോനോ പെരുന്നാൾ 2026 ജനുവരി 19, 20 തീയതികളിൽ.

 

കോട്ടയം : ആകമാന ക്രൈസ്‌തവ സഭയിൽ ഒരു സന്യാസ ജീവിത ക്രമത്തിന് തുടക്കം കുറിച്ച, സന്യാസ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ഈജിപ്ത‌ിലെ വലിയ മോർ അന്തോണിയോസ് പിതാവിന്റെ 1670-ാം ഓർമ്മപ്പെരുന്നാൾ 2026, ജനുവരി 19, 20 തീയതി കളിൽ മോർ പീലക്‌സിനോസ് സക്കറിയാസ് മെത്രാപ്പോലീത്താ യുടെ മുഖ്യ കാർമികത്വത്തിലും, വന്ദ്യ റമ്പാച്ചന്മാരുടെ സഹകാർമികത്വത്തിലും തിരുവഞ്ചൂർ മോർ അന്തോണിയോസ് ദയറായിൽ നടത്തപ്പെടും.


ജനുവരി 19 തിങ്കളാഴ്ച  വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാ നമസ്കാരം, തുടർന്ന് പെരുന്നാൾ സന്ദേശം, ഭക്തിനിർഭരമായ റാസ, ധൂപപ്രാർത്ഥന, ആശിർവാദം, നേർച്ച സദ്യ എന്നിവ ഉണ്ടായിരിക്കും.

സമാപന ദിനമായ ജനുവരി 20 ചൊവ്വാഴ്ച  തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൽ രാവിലെ 7 മണിക്ക്‌ വി. മൂന്നിന്മേൽ കുർബാന, തുടർന്ന് പരിശുദ്ധനോടുള്ള മധ്യസ്‌ഥ പ്രാർത്ഥന, പെരുന്നാൾ സന്ദേശം, ആശിർവാദം, പായസനേർച്ച എന്നിവ നടത്തപ്പെടും.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി