ദുബായ് മോർ ഇഗ്‌നാത്തിയോസ് കത്തീഡ്രലിൽ മഞ്ഞനിക്കര ബാവയുടെ ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 8 വരെ.

 

ദുബായ് : മരുഭൂമിയിലെ മഞ്ഞനിക്കര എന്ന് അറിയപ്പെടുന്ന ദുബായ് മോർ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധനായ ഏലിയാസ് തൃതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ 2026 ഫെബ്രുവരി 1 ഞായർ മുതൽ ഫെബ്രുവരി 8 ഞായർ വരെ നടത്തപ്പെടുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് സെമിനാരിയുടെ റെസിഡന്റ് മെത്രാപോലിത്തയും, യൂറോപ്പ് ഭദ്രാസനാധിപനുമായ അഭി. അഭിവന്ദ്യ ഡോ. മോർ തേയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. 

ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ കുർബ്ബാനാന്തരം കൊടിയേറ്റ്, ഫെബ്രുവരി 2 മുതൽ  6 വരെ എല്ലാ ദിവസവും രാത്രി 7:15ന് സന്ധ്യാ നമസ്കാരവും, 8 മണിക്ക് വിശുദ്ധ കുർബ്ബാനയും, തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും നടത്തപ്പെടും. ഫെബ്രുവരി 7 ശനിയാഴ്ച രാത്രി 7:15ന് അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്കും, വിവിധ ഇടവകകളിൽ നിന്ന് വരുന്ന തീർത്ഥാടകർക്കും സ്വീകരണം നൽകും. തുടർന്ന് സന്ധ്യാ പ്രാർത്ഥന, പെരുന്നാൾ സന്ദേശം, പ്രദക്ഷിണം, ആശിർവാദം, അഖണ്ഡ പ്രാർത്ഥന എന്നിവ നടത്തപ്പെടുന്നു.


പെരുന്നാളിന്റെ സമാപന ദിനമായ ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 8:30ന് അഭിവന്ദ്യ ഡോ. മോർ തേയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് പരിശുദ്ധ തിരുശേഷിപ്പ് പേടകത്തിൽ നിന്നും ആഘോഷപൂർവ്വം പുറത്തെടുത്ത് വിശ്വാസികൾക്ക് വണക്കുന്നതിനായി ക്രമീകരിക്കും. തുടർന്ന് നടക്കുന്ന പ്രദക്ഷിണം, ആശിർവാദം, നേർച്ച, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി