ഓസ്‌ട്രേലിയയിൽ നടന്ന കിരാത ആക്രമണത്തിൽ ദുഃഖമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ

 


സിഡ്‌നിയിൽ കഴിഞ്ഞ ദിവസം പതിനാറ് പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും സാമീപ്യവും ഐക്യദാർഢ്യവും പ്രഖ്യാപിച്ചും, പ്രാർത്ഥനാശംസകൾ ഏകിയും ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പരൊളീനാണ് പരിശുദ്ധ പിതാവിന്റെ പേരിൽ സിഡ്‌നി ആർച്ച്ബിഷപ് ആന്റണി ഫിഷറിന് ടെലെഗ്രാം സന്ദേശമയച്ചത്. സംഭവത്തെ, അവിവേകപരമായ അക്രമപ്രവർത്തിയെന്ന് വിശേഷിപ്പിച്ച പാപ്പാ, അക്രമത്തിനുള്ള പ്രലോഭനം നേരിടുന്നവർ, മനഃപരിവർത്തനത്തിലൂടെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാർഗ്ഗത്തിലേക്ക് മടങ്ങട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. പരിക്കേറ്റവർ വേഗം സുഖമാകട്ടെയെന്ന് ആശംസിച്ച പാപ്പാ, അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെക്കുറിച്ച് ദുഃഖിക്കുന്നവർക്ക് സാന്ത്വനം നേരുകയും, മരണമടഞ്ഞവരെ പിതാവായ ദൈവത്തിന്റെ കരുണയ്ക്ക് സമർപ്പിക്കുകയും ചെയ്തു.


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി