കാർത്തികപ്പള്ളി സെന്റ് തോമസ് കത്തീഡ്രലിൽ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ

 


കാർത്തികപ്പള്ളി: സെന്റ് തോമസ് കത്തീഡ്രലിൽ ഇടവകയുടെ   കാവൽപിതാവായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ 2025 ഡിസംബർ 07 മുതൽ 22 വരെ ആചരിക്കപ്പെടുന്നു.ഡിസംബർ 20, 21, 22 തീയതികളാണ് പ്രധാന തിരുനാൾ ദിവസങ്ങൾ.

20 ന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം 7 30ന് വിശുദ്ധ കുർബാന: ഫാ. പ്രസാദ് മാത്യു മുഖ്യകാർമികത്വം വഹിക്കും.വൈകുന്നേരം 5 .30ന് സന്ധ്യാനമസ്കാരം 6.00മണിക്ക് കത്തിഡ്രൽ കുടുംബ സംഗമം സീറോ മലബാർ സഭ മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.


ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യ സന്ദേശം നൽകും.ശാലോം ടിവി മോട്ടിവേഷണൽ സ്പീക്കർ ഫാ. ലിജിൻ കടുവിങ്കൽ മോഡറേറ്ററായിരിക്കും.തുടർന്ന് സമാപന പ്രാർത്ഥന, സ്നേഹവിരുന്ന്.

21 ന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം എട്ടിന് വിശുദ്ധന്മാർ കുർബാന: അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപോലീത്ത മുഖ്യകാർമികത്വം വഹിക്കും.ഫാ. സന്തോഷ് വി ജോർജ്, ഫാ.ജയ്സൺ ജോയ്സ് എന്നിവർ സഹകാർമികത്വം വഹിക്കും.

9 .30ന് മാർത്തോമൻ എക്സലൻസ് അവാർഡ് വിതരണം,10 30 ന് അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പ്,വൈകുന്നേരം 3 30ന് കത്തിഡ്രൽ ഇടവകയുടെ കീഴിലുള്ള കുരിശടികളിൽ ധൂപ പ്രാർത്ഥന. 6.00 ന് പെരുന്നാൾ സന്ധ്യാനമസ്കാരം: അഭിവന്ദ്യ യോഹന്നാൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.

7.30ന്ചരിത്രപ്രസിദ്ധമായ തിരുനാൾ റാസ.

പള്ളിയിൽ നിന്ന് പുറപ്പെട്ട് കാർത്തികപ്പള്ളി ജംഗ്ഷനിലെ കുരിശടി പരിശുദ്ധ പരുമല തിരുമേനിയുടെ കുരിശടി എന്നിവിടങ്ങളിൽ ധൂപപ്രാർത്ഥന നടത്തി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി പടിഞ്ഞാറേക്ക് തിരിഞ്ഞു മാർക്കറ്റ് റോഡ് വഴി പാലം കയറി തിരികെ വിശുദ്ധ ദേവാല യത്തിലെ പ്രധാന കുരിശടിയിൽ ധൂപ പ്രാർത്ഥന നടത്തി  ദേവാലയത്തിന് പ്രദക്ഷിണം നടത്തി  ദേവാലയത്തിൽ പ്രവേശിക്കുന്നതാണ് തുടർന്ന് .: ശ്ലൈഹീക വാഴ് വ് ,ആകാശദീപ കാഴ്ച്ച,താളനാദവിസ്മയം


ഡിസംബർ 22ന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം ,എട്ടിന് വിശുദ്ധ അഞ്ചിന്മേൽ കുർബാന: ഡൽഹി ഭദ്രാസനാധിപൻ   അഭിവന്ദ്യ ഡോ. യോഹന്നാൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.ഫാ.പി  ഫിലിപ്പോസ് ,ഫാ.സി എ ഐസക്, ജിജി കെ തോമസ്,ഫാദർ എബി ഫിലിപ്പ് എന്നിവർ സഹകാർമികത്വം വഹിക്കും.തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്,കൈമുത്ത്, വെച്ചൂട്ട് എന്നിവ നടക്കും.

Comments

Post a Comment

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി