ഗ്വാഡലൂപ്പാ മാതാ ദേവാലയത്തിലെ കൊടിയേറ്റ് ഇന്ന്
പാലാ: പരിശുദ്ധ ഗ്വാഡലൂപ്പാ മാതാ റോമൻ കത്തോലിക്കാ ദേവാലയത്തിലെ പരിശുദ്ധ കന്യകാ മാതാവിന്റെ മാധ്യസ്ഥ തിരുന്നാളിന് ആരംഭം കുറിച്ച് ഇന്ന്(ഡിസംബർ 3 ) ഉച്ചയ്ക്ക് 12 ന് കൊടിയേറും. കൂട്ടായ്മകളിൽ പ്രയാണം നടത്തുന്ന പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപങ്ങൾ രാവിലെ 10:45 ന് പാലാ ഗവണ്മെന്റ് ആശുപത്രി ജംഗ്ഷനിൽ സംഗമിച്ച് വാദ്യമേളങ്ങളോടെ പതാകയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് പള്ളിയിൽ എത്തുമ്പോൾ സ്വീകരണം നൽകും. തുടർന്ന് ജപമാല,തിരുനാൾ കൊടിയേറ്റ് , ദിവ്യബലി, പ്രസംഗം, നൊവേന. പട്ടിത്താനം ഫോറോന വികാരി ഫാ. അഗസ്റ്റിൻ കല്ലറക്കൽ മുഖ്യ കാർമികത്വം വഹിക്കും. ഇന്ന് പരേത സ്മരണ ദിനമായി കൂടി ആചരിക്കുന്നു. പരേതർക്ക് വേണ്ടിയുള്ള ഒപ്പിസ് വികാരി ഫാ.ജോഷി പുതുപ്പറമ്പിൽ നിർവഹിക്കും

Comments
Post a Comment