നോഹയുടെ പെട്ടകം: അറാറത്ത് മലനിരകളില്‍ അയ്യായിരം വര്‍ഷം പഴക്കമുള്ള തെളിവുകള്‍
നോഹയുടെ പെട്ടകം കണ്ടെത്തിയോ? അറാറത്ത് മലനിരകളില്‍ അയ്യായിരം വര്‍ഷം പഴക്കമുള്ള തെളിവുകൾ
അറാറത്ത്: നോഹയുടെ പെട്ടകം ചെന്നടിഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്ന തുര്‍ക്കിയിലെ അറാറത്ത് പര്‍വ്വതനിരകളില്‍ നിന്ന് അയ്യായിരം വര്‍ഷം പഴക്കമുള്ള പുരാതന തെളിവുകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ബൈബിളില്‍ പരാമര്‍ശിക്കുന്ന മഹാപ്രളയം നടന്നുവെന്ന് കരുതപ്പെടുന്ന അതേ കാലഘട്ടത്തില്‍ ഈ മലനിരകളില്‍ മനുഷ്യര്‍ താമസിച്ചിരുന്നതായി പുരാവസ്തു ഗവേഷകര്‍ അവകാശപ്പെടുന്നു.
പര്‍വ്വതനിരയിലെ ഒരു പ്രത്യേക ഭാഗത്തുനിന്നും കണ്ടെത്തിയ മണ്‍പാത്ര അവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്. നൂതനമായ പരിശോധനകളിലൂടെ ഈ അവശിഷ്ടങ്ങള്‍ക്ക് ബി.സി. 3500-നും 3000-നും ഇടയില്‍ പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള ഈ പ്രദേശത്ത് ഇത്രയധികം മനുഷ്യര്‍ അധിവസിച്ചിരുന്നു എന്നത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നു. പെട്ടകത്തിന്റെ ആകൃതിയോട് സാമ്യമുള്ള ഒരു രൂപം ഈ മേഖലയില്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് പുതിയ തെളിവുകള്‍ പുറത്തുവിട്ടത്. പ്രളയത്തിന് ശേഷം നോഹയും കുടുംബവും ഈ മലനിരകളില്‍ ജീവിതം ആരംഭിച്ചിരിക്കാം എന്ന വിശ്വാസത്തിന് ബലം നല്‍കുന്നതാണ് ഈ പുതിയ കണ്ടെത്തലെന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ കരുതുന്നു

Comments
Post a Comment