സ്ലീവാ തീർഥാടനം ഇന്ന്
കടുത്തുരുത്തി: മാർ തോമാ സ്ലീവായുടെ തിരുനാളി നോടനുബന്ധിച്ച് ഇന്നു മലങ്കരയിൽ പുരാതന സ്ലീവാകളുള്ള പള്ളികളിലൂടെ മാർതോമാ നസ്രാണികൾ തീർഥാടനം നടത്തും. കോട്ടയം ക്നാനായ യാക്കോബായ വലിയപള്ളി, കടമറ്റം ഓർത്തഡോക്സ് പള്ളി, കോതനല്ലൂർ സീറോമലബാർ പള്ളി, മുട്ടുചിറ സീറോമലബാർ പള്ളി, ആലങ്ങാട് സീറോ മലബാർ പള്ളി, കോക്കമംഗലം സീറോ മല ബാർ പള്ളി, പള്ളിപ്പുറം സീറോമലബാർ പള്ളി എന്നിവയാണ് പുരാതന സ്ലീവാകളുള്ള പ്രധാന ദേവാലയങ്ങൾ.
18ന് മാർ തോമാ ശ്ലീഹാ രക്തസാക്ഷിത്വം വരി ച്ച മൈലാപ്പൂരിലെ രക്തം വിയർത്ത അദ്ഭുത സ്ലീവായുടെ പെരുന്നാളിന് തലേദിവസമാണ് സ്ലീവാ തീർഥാടനം നടത്തുന്നത്. ഇന്നു വൈകുന്നേരം അഞ്ചിന് മുട്ടുചിറ പള്ളിയിലും ആറിന് കോതനല്ലൂർ പള്ളിയിലും എത്തുന്ന തീർഥാടനം ഏഴിന് കോട്ടയം ക്നാനായ യാക്കോബായ വലിയപള്ളിയിൽ സമാപിക്കും.

Comments
Post a Comment