മാർ തട്ടിലിന്റെ വത്തിക്കാൻ സന്ദർശനം: മാധ്യമ വാർത്തകൾ തെറ്റെന്ന് സീറോ മലബാർ സഭ


 കാക്കനാട്: മേജർ ആർച്ചുബിഷപ്പിന്റെ വത്തിക്കാൻ സന്ദർശനം സംബന്ധിച്ച മാധ്യമ വാർത്തകൾ  തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് സീറോ മലബാർ സഭ വക്താവ് ഫാ. ടോം ഓലിക്കരോട്ട് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.മാർപാപ്പയെ കാണാൻ മാർ റാഫേൽ തട്ടിൽ പിതാവ് അങ്ങോട്ട് സമയം ചോദിച്ചാണ് യാത്രതിരിച്ചിരിക്കുന്നത്.അത് സംബന്ധിച്ച് സീറോ മലബാർ സഭയുടെ ഔദ്യോഗിക പ്രസ്താവനയുടെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു:

സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്, സിനഡ് സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവിനോടൊപ്പം, പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കുന്നതിനായി ഇന്നു രാവിലെ (11/12/2025) റോമിലേക്ക് യാത്രതിരിച്ചു. മേജർ ആർച്ചുബിഷപ്പിന്റെ അഭ്യർത്ഥനപ്രകാരം ലെയോ പതിനാലാമൻ മാർപാപ്പ വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത് 2025 ഡിസംബർ മാസം പതിനഞ്ചാം തീയതി രാവിലെ 10 മണിക്കാണ്. മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന മേജർ ആർച്ചുബിഷപ്പും സിനഡ് സെക്രട്ടറിയും പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാര്യാലയവും വത്തിക്കാനിലുള്ള മറ്റ് കാര്യാലയങ്ങളും സന്ദർശിക്കുന്നതാണ്.

മേജർ ആർച്ചുബിഷപ്പിന്റെ വത്തിക്കാനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചരണങ്ങൾ അവാസ്തവവും സത്യവിരുദ്ധവുമാണെന്ന് അറിയിക്കുന്നു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി