അമലോത്ഭവ ജൂബിലി തിരുനാളിന് ഇന്ന് കൊടിയേറും:ഇനി പാലായ്ക്ക് ജൂബിലി പെരുമയുടെ നാളുകൾ.
ഇനി പാലായ്ക്ക് ജൂബിലി പെരുമയുടെ നാളുകൾ.... പാലാക്കാർ ഒരു മനമോടെ കാത്തിരുന്ന അമലോത്ഭവ ജൂബിലി തിരുനാളിന് ഇന്ന് കൊടിയേറും.
ഇന്ന് വൈകുന്നേരം 5.15ന് ളാലം പഴയപള്ളിയിൽ വിശുദ്ധ കുർബാന. ആറിന് കുരിശു പള്ളിയിലേയ്ക്ക് പ്രദക്ഷിണം. കൊടിയേറ്റ് ഫാ. ജോസ് കാക്കല്ലിൽ (പ്രസിഡൻ്റ് ജൂബിലി ആഘോഷക്കമ്മിറ്റി, കത്തീഡ്രൽ വികാരി). തുടർന്നുള്ള തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.30നും വൈകുന്നേരം ആറിനും വിശുദ്ധ കുർബാന. 5.30ന് ജപമാല. ഏഴിന് രാവിലെ 11 ന് അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും.
വൈകിട്ട് ആറിന് കത്തീഡ്രലിൽ നിന്നും ളാലം പുത്തൻ പള്ളിയിൽ നിന്നും കൊട്ടാരമറ്റം സാന്തോം കോംപ്ലക്സിലേക്കും തുടർന്ന് കുരുശുപള്ളിയിലേക്കും പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ എട്ടിന് രാവിലെ ആറിന് വിശുദ്ധകുർബാന. എട്ടിന് പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനികളുടെ മരിയൻ റാലി. രാവിലെ 10ന് വിശുദ്ധ കുർബാന, സന്ദേശം മാർ ജോസഫ് കല്ലറങ്ങാട്ട് ഉച്ചകഴിഞ്ഞ് 2.30ന് പാലാ ജൂബിലി ഘോഷയാത്ര, ബൈബിൾ ടാബ്ലോ മത്സരം, ടൂ വീലർ ഫാൻസിഡ്രസ് മത്സരം. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണം പ്രധാന വീഥിയിലൂടെ കുരിശുപള്ളിയിലേയ്ക്ക് എത്തും.
കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസ് കാക്കല്ലിൽ ളാലം പഴയപള്ളി വികാരി ഫാ.ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി വികാരി ഫാ.ജോർജ് മൂലേച്ചാലിൽ, ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ.ജോബി കുന്നക്കാട്ട്, ഫാ.സെബാസ്റ്റ്യൻ ചാമക്കാലായിൽ, ഫാ.സ്‌റിയ മേനാംപറമ്പിൽ, ഫാ. ജോർജ് തറപ്പേൽ, ഫാ. ഐസക് പെരിങ്ങാമലയിൽ, ഫാ. ആൻ്റണി നങ്ങാപറമ്പിൽ, കൈക്കാരനാരായ രാജേഷ് പാറയിൽ, അലക്സാണ്ടർ മുളയ്ക്കൽ, ടോമി പാനായിൽ തുടങ്ങിയവർ നേതൃത്വം നൽകും. പ്രധാന തിരുനാൾ ദിവസമായ എട്ടിന് ഉച്ചകഴി ഞ്ഞ് 2.30 മുതൽ നാലു വരെ ജൂബിലി ആഘോഷക്കമ്മറ്റി സംഘടിപ്പിക്കുന്ന പാലാ ജൂബിലിഘോഷയാത്ര ഉണ്ടായിരിക്കും. സെൻ്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് ളാലം പാലം ജംഗ്ഷനിൽ സമാപിക്കും.
ബൈബിൾ ടാബ്ലോ മത്സരം, ടൂവീലർ ഫാ ൻസിഡ്രസ്മത്സരം എന്നിവയുണ്ടാകും. വാദ്യ മേളങ്ങൾ, കലാസാംസ്ക്‌കാരിക ദൃശ്യരൂപങ്ങൾ എന്നിവ അണിനിരക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ളാലം പഴയപള്ളി ഓഫീസി ൽ പേര് രജിസ്ട്രർ ചെയ്യണം. സി.വൈ.എം.എൽ സംഘടനയുടെ ആഭിമുഖ്യത്തിലുള്ള നാടക മേള ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. ഡിസംബർ ഒന്നിന് രാത്രി 7.15 ന് നാടകമേളയുടെ ഉദ്ഘാടനം. ദിവസവും രാത്രി 7.30ന് നാടകമേള ഉണ്ടായിരിക്കും.
എട്ടാം തീയതി വൈകിട്ട് പ്രദക്ഷിണ സമാപനത്തിന് ശേഷം നാടക മത്സരത്തിൻ്റെയും ,ടാബ്ളോ മത്സരത്തിൻ്റെയും, ടൂ വീലർ ഫാൻസി ഡ്രസ് മത്സരത്തിൻ്റെയും സമ്മാനദാനം മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തും
ഒൻപതാം തീയതി മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടെ 11 ന് മാതാവിൻ്റെ തിരുസ്വരൂപം പള്ളിയിൽ തിരികെ പ്രതിഷ്ഠിക്കും


Comments
Post a Comment