അരുവിത്തുറ നസ്രാണി മാപ്പിള ദേശ യോഗം നാളെ(ഡിസംബർ 7)

 അരുവിത്തുറ:  നസ്രാണി മാപ്പിള ദേശ യോഗം നാളെ നടക്കും. അരുവിത്തുറ സെൻ്റ് ജോർജ് സ്കൂളിന് സമീപമുള്ള തോട്ടക്കര തങ്കച്ചൻ്റെ (അൽഫോൻസാ തങ്കച്ചൻ ) ഭവനത്തിലാണ് ദേശ യോഗം നടക്കുന്നത്. ഈ യോഗത്തിൽ എല്ലാ  ക്രിസ്തിയ വിശ്വാസികൾക്കും മറ്റു ദേശങ്ങളിലെ സമുദായ അംഗങ്ങൾക്കും പങ്കെടുക്കാം.


നസ്രാണി സമുദായം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ  സംഘടിതരായി  നിൽക്കേണ്ടത് സമുദായത്തിൻ്റെ നിലനിൽപ്പിന് അവശ്യമാണ് എന്ന കാഴ്ചപ്പാടിൽ നിന്നുമാണ് യോഗങ്ങൾ പുനരാരംഭിച്ചത്. സമുദായത്തിലെ ഒരുമയില്ലായ്മ മുതലെടുക്കാൻ മറ്റുള്ളവർ ശ്രമിക്കുന്നുണ്ട് എന്നും,  ഇനിയെങ്കിലും   റീത്തിൻ്റെ പേരിലും കുർബാന തർക്കത്തിൻ്റെ പേരിലും  മറ്റും വിശ്വാസികൾ തമ്മിലുള്ള ചേരിതിരിവ്  മാറ്റി നിർത്തി ഒരുമിച്ച് നിൽക്കണമെന്നതാണ് ലക്ഷ്യമെന്നും സംഘാടകർ പറഞ്ഞു. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി കണ്ട് ഒന്നിച്ച് ഒരുമയോടെ ഒന്നിയ്ക്കാൻ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും  ഭാവി തലമുറയ്ക്ക് വേണ്ടിയെങ്കിലും ഒന്നിക്കാൻ സമയമായി എന്ന് വേണം കരുതാൻ എന്നും അവർ പറഞ്ഞു. അതു കൊണ്ടു തന്നെ കഴിയുന്നത്ര ആൾക്കാർ ഈ യോഗത്തിൻ പങ്കെടുക്കണമെന്നും തങ്ങളുടെ ഇടവകകളിലും ഇത്തരം യോഗങ്ങൾ ചേർന്ന് സമുദായബോധം ഉള്ളവരായി ജീവിക്കാൻ ശ്രമിക്കണമെന്നും സംഘാടകർ അറിയിച്ചു

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി