തൃശൂർബോൺ നത്താലെ 27ന്
തൃശൂർ പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷം ബോൺ നത്താലെ 27ന്
പതിനയ്യായിരത്തോളം ക്രിസ്മസ് പാപ്പമാർ പ്രത്യേകം ചിട്ടപ്പെടുത്തിയ പാട്ടിനനുസരിച്ചു നൃത്തച്ചുവടുകൾ വയ്ക്കും
പത്തോളം വീടുകൾ ജാതി മതഭേദമന്യേ പാവപ്പെട്ടവർക്കായി നിർമിച്ചുനൽകും
വിൻസെന്റ് ഡീപോൾ സംഘടന മൂന്നു ഡയാലിസീസ് മെഷിനുകൾ ജൂബിലി മിഷൻ മെഡിക്കൽ കോളജിനു നൽകും
വൈകീട്ട് അഞ്ചിനു തൃശൂർ സെന്റ് തോമസ് കോളേജിൽനിന്ന് ആരംഭിക്കുന്ന റാലി സ്വരാജ് റൗണ്ട് ചുറ്റി കോളജിൽ തന്നെ സമാപിക്കും
പതിനയ്യായിരത്തോളം ക്രിസ്മസ് പാപ്പമാർ പ്രത്യേകം ചിട്ടപ്പെടുത്തിയ പാട്ടിനനുസരിച്ചു നൃത്തച്ചുവടുകൾ വയ്ക്കും. ഈ വർഷം എഐ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ചലിക്കുന്ന നാലു പ്ലോട്ടുകളും കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന 15 വലിയ പ്ലോട്ടുകളും ഉണ്ടാകും. കാരുണ്യത്തിന്റെ ആഘോഷമായി ബോൺ നത്താലെയുടെ ഭാഗമായി പത്തോളം വീടുകൾ ജാതി മതഭേദമന്യേ പാവപ്പെട്ടവർക്കായി നിർമിച്ചുനൽകും. ഈ ഭവനങ്ങളുടെ താക്കോൽദാനം സമാപന ചടങ്ങിൽ കൈമാറും.
വിൻസെന്റ് ഡീപോൾ സംഘടന മൂന്നു ഡയാലിസീസ് മെഷിനുകൾ ജൂബിലി മിഷൻ മെഡിക്കൽ കോളജിനു നൽകും. എല്ലാ ഇടവകകളിലും ഇടവക ബോൺ നത്താലെ സംഘടിപ്പിക്കും. ഇടവകയിലെ ജാതിമതഭേദമന്യേ തെരഞ്ഞെടുക്കുന്ന പാവപ്പെട്ടവർക്ക് വിവിധ സഹായപദ്ധതികളും നടപ്പാക്കും. നാളെ മുതൽ ജനുവരി അഞ്ചുവരെ ബോൺ നത്താലെ എക്സിബിഷൻ ശക്തൻ നഗറിൽ നടക്കും.
ജ്യോതി എൻജിനീയറിംഗ് കോളജിലെ അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളാണു ചലിക്കുന്ന പ്ലോട്ടുകൾ നിർമിക്കുന്നത്. കേന്ദ്ര സാംസ്കാരിക ടൂറിസം കാബിനറ്റ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കാവത്ത്, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുരിയൻ, സംസ്ഥാന മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പിള്ളി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രാഷ്ട്രീയ സാമൂഹ്യ - സാംസ്കാരിക മതമേലധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും.

Comments
Post a Comment