മണർകാട് കത്തീഡ്രലിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബർ 23 ചൊവ്വാഴ്ച.
കോട്ടയം : ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ, വി. മർത്തമറിയം യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള സംയുക്ത ക്രിസ്തുമസ് ആഘോഷം ഈ വർഷം ഡിസംബർ മാസം 23 ചൊവ്വാഴ്ച വൈകുന്നേരം 5:30 മുതൽ പള്ളി അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു.
ക്രിസ്തുമസ് ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ പ്രസിഡൻ്റും, യൂറോപ്പ് ഭദ്രാസനത്തിൻ്റെ പാത്രിയർക്കൽ വികാരിയുമായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപോലീത്ത ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയികളായ ഇടവകാംഗങ്ങളെ അനുമോദിക്കുന്ന ചടങ്ങും നടത്തപ്പെടുന്നതാണ്.സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി, വി.എൻ. വാസവൻ അവറുകൾ മുഖ്യപ്രഭാഷണവും, സേവകാ സംഘം ഈ വർഷം നിർമിച്ച് നല്കുന്ന പാർപ്പിട സമുച്ചയത്തിന്റെ താക്കോൽ ദാനം നിർവഹിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ക്രിസ്തുമസ് സന്ദേശവും, പുതുപ്പള്ളി എം.എൽ.എ. . ചാണ്ടി ഉമ്മൻ ഇടവകയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ദാനവും നിർവഹിക്കുന്നതാണ്.
സമ്മേളനത്തിൽ യൂത്ത് അസോസിയേlഷന്റെ ക്രിസ്തുമസ് ചാരിറ്റിയുടെ ഉദ്ഘാടനവും, തുടർന്ന് പള്ളിയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാപരിപാടികളും, പള്ളിയിലെ വിവിധ ആത്മീയ സംഘടന പ്രവർത്തകർ അവതരിപ്പിക്കുന്ന കരോൾ സർവീസും, ക്യാൻഡിൽസ് ബാൻഡ് അവതരിപ്പിക്കുന്ന ക്രിസ്ത്യൻ ഫ്യൂഷൻ സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

Comments
Post a Comment