പൈക കപ്പേളയിലെ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാൾ 2025 ഡിസംബർ 2 ന് ആരംഭിച്ചു

 പൈക: കപ്പേളയിലെ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാൾ 2025 ഡിസംബർ 2 ന് ആരംഭിച്ചു. സമാപനം ഡിസംബർ 14 ന്


ഡിസംബർ 2 മുതൽ 10 വരെ എല്ലാ ദിവസവും രാവിലെ 6.30 ന് വി.കുർബാനയും, വൈകിട്ട് 5 ന് ആഘോഷമായ വി.കുർബാനയും നൊവേനയും നടത്തപ്പെടുന്നു.

ഡിസംബർ 11 വ്യാഴാഴ്ച്‌ച രാവിലെ 6.30 ന് വി. കുർബാന, വൈകിട്ട് 5 ന് റവ ഫാ.ദേവസ്യാച്ചൻ വട്ടപ്പലം ആഘോഷമായ വി. കുർബാന അർപ്പിക്കുന്നു തുടർന്ന് 6:45 ന് കപ്പേളയിൽ പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ തിരുനാൾ കൊടിയേറ്റുന്നതായിരിക്കും. 7.30 ന് 'ഗാനമേള'

ഡിസംബർ 12 വെള്ളിയാഴ്‌ച രാവിലെ 6.30 ന് വി.കുർബാന,വൈകിട്ട് 5 ന് റവ.ഫാ.ജോർജ് പൊന്നംവരിക്കയിൽ സുറിയാനി കുർബാന അർപ്പിക്കുന്നു, തുടർന്ന് 6.30 ന് ജപമാല പ്രദക്ഷിണം, 7.30 ന് നാടകം 'തച്ചൻ'.

ഡിസംബർ 13 ശനിയാഴ്ച രാവിലെ 5.15 ന് കപ്പേളയിൽ ആഘോഷ മായ വി.കുർബാന പൈക പള്ളി വികാരി റവ.ഫാ.മാത്യു വാഴയ്ക്കാപ്പാറയിൽ അർപ്പിക്കുന്നു. 6.30 ന് വി.കുർബാന, വൈകിട്ട് 4.30 ന് റവ.ഫാ. ജോസഫ് തെരുവിൽ ആഘോഷ മായ തിരുനാൾ കുർബാന അർപ്പിക്കുകയും, റവ.ഡോ. അഗസ്‌റ്റ്യൻ കൂട്ടിയാനിൽ തിരുനാൾ സന്ദേശം നൽകുകയും ചെയ്യും. 6:30 ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം തെക്കേപ്പന്തലിലേയ്ക്ക് നടത്തപ്പെടുന്നു. 8.30 ന് അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം കപ്പേളയിൽ പ്രതിഷ്‌ഠിക്കുന്നു തുടർന്ന് പള്ളി അങ്കണത്തിൽ വിവിധ വാദ്യ മേളങ്ങളുടെ പ്രദർശനം നടത്തപ്പെടുന്നതായിരിക്കും

പ്രധാന തിരുനാൾ ദിനമായ ഡിസംബർ 14 ഞായറാഴ്ച്ച രാവിലെ 5.15 ന് കപ്പേളയിൽ പൈക പള്ളി അസി. വികാരി റവ.ഫാ. മാത്യു തെരുവൻകുന്നേൽ ആഘോഷമായ വി.കൂർബാന അർപ്പിക്കുന്നു, 7ന് വി.കുർബാന റവ.ഫാ.സെബാസ്‌റ്റ്യൻ പുരയിടത്തിൽ OFM Cap., 10 ന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ ആഘോഷമായ വി. കുർബാന അർപ്പിക്കുന്നു ഉച്ചയ്ക്ക് 12.15 SMYM 2 സംഘടിപ്പിക്കുന്ന ടൂ വീലർ ഫാൻസിഡ്രസ് മത്സരം. വൈകിട്ട് 3.30 ന് റവ ഫാ. മിനേഷ് പുത്തൻപുരയിൽ CMI ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കുകയും, റവ.ഡോ.തോമസ് പാറയ്ക്കൽ തിരുനാൾ സന്ദേശം നൽകുകയും ചെയ്യും. 5.30 ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം വടക്കേ പന്തലിലേക്ക് 7.45 ഗാനമേള

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി