മലങ്കരനസ്രാണിയെ വി.ഗ്രന്ഥത്തിലെ പുൽമേടുകളിലേക്ക് നയിച്ച പുണ്യവാനാണ് കായംകുളം ഫിലിപ്പോസ് റമ്പാൻ: ഫാ. ഇയ്യോബ് ഒ.ഐ.സി
കായംകുളം ഫിലിപ്പോസ് റമ്പാൻ മലങ്കരനസ്രാണികളെ വി. വേദഗ്രന്ഥത്തിലെ ശാന്തിയുടെ നനുത്ത പുൽമേടുകളിലേക്ക് നയിച്ച പുണ്യവാനാണെന്ന് ഫാ. ഇയ്യോബ് ഒ.ഐ.സി പറഞ്ഞു. ഫിലിപ്പോസ് റമ്പാന്റെ ഇരുനൂറ്റി പതിമൂന്നാമത് (213) ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ച് യുവജനപ്രസ്ഥാനം സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബഹു. ഇയ്യോബ് അച്ചൻ. കായംകുളത്ത് മണങ്ങനഴികത്ത് കുടുംബാംഗമായ ഫിലിപ്പോസ് റമ്പാൻ ആറാംമർത്തോമാ ആയിരുന്ന വലിയ മാർ ദിവന്നാസിയോസിന്റെയുംഏഴാം മാർത്തോമ്മ യുടെയും സഹപാഠിയും എട്ടാം മാർത്തോമ്മ യുടെ കാര്യദർശിയും, മലങ്കര സഭയുടെ ചരിത്രത്തിൽ വളരെ സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിത്വവുമായിരുന്നു ഫിലിപ്പോസ് റമ്പാൻ. കത്തീഡ്രൽ വികാരി ഫാ കോശി മാത്യു അദ്ധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ.ബിനു ഈശോ,ട്രസ്റ്റി പി.സി റോയ്,സെക്രട്ടറി രൻജൻ മാത്യു,പ്രസ്ഥാനം സെക്രട്ടറി അമൽ ബിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment