തൂത്തൂട്ടി മോർ ഗ്രിഗോറിയോസ് ചാപ്പൽ സുവർണ ജൂബിലി നിറവിൽ.

 



കോട്ടയം : തൂത്തൂട്ടി മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും നവംബർ 8,9 തീയതികളിൽ നടക്കും. 


നവംബർ 8 ശനിയാഴ്ച രാവിലെ 6 മണിക്ക്‌ പ്രഭാത പ്രാർഥന, തുടർന്ന് ഫാ. ജോൺസ് കോട്ടയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന. വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാ നമസ്കാരം, തുടർന്ന് പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. മോർ തിമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ കൽക്കുരിശിന്റെയും, നവീകരിച്ച കുരിശ് പള്ളിയുടെയും കൂദാശ, രാത്രി 8 മണിക്ക്‌ പ്രദക്ഷിണം, ആശീർവാദം, പരിചമുട്ടുകളി എന്നിവ ഉണ്ടായിരിക്കും.


പ്രധാന പെരുന്നാൾ ദിനമായ നവംബർ 9 ഞാറാഴ്ച രാവിലെ 6 മണിക്ക്‌ ഡോ. മോർ തിമോത്തിയോസ് തോമസ് മുഖ്യ കാർമികത്വത്തിൽ മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ പ്രഭാത നമസ്കാരവും, വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, 8:30ന് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എന്നിവ നടക്കും. തുടർന്ന് നടക്കുന്ന പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്കം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി