വചന പാഥേയം: മൂന്നാം സങ്കീർത്തനം

 


കര്‍ത്താവേ, എന്‍റെ ശത്രുക്കള്‍ അസംഖ്യമാണ്; അനേകര്‍ എന്നെ എതിര്‍ക്കുന്നു. 

ദൈവം അവനെ സഹായിക്കുകയില്ല എന്നു പലരും എന്നെക്കുറിച്ചു പറയുന്നു.

കര്‍ത്താവേ, അങ്ങാണ് എന്‍റെ രക്ഷാകവചവും എന്‍റെ മഹത്വവും;

എന്നെ ശിരസ്സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.

ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്‍റെ വിശുദ്ധപര്‍വതത്തില്‍ നിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.

ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്‍റെ കരങ്ങളിലാണ്.

എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന

പതിനായിരങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.

കര്‍ത്താവേ, എഴുന്നേല്‍ക്കണമേ!

എന്‍റെ ദൈവമേ, എന്നെ രക്ഷിക്കണമേ!

അങ്ങ് എന്‍റെ ശത്രുക്കളുടെ ചെകിട്ടത്തടിച്ചു;

ദുഷ്ടരുടെ പല്ലുകളെ അങ്ങു തകര്‍ത്തു.

വിമോചനം കര്‍ത്താവില്‍നിന്നാണ്; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്‍മേല്‍ ഉണ്ടാകുമാറാകട്ടെ!



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി