മലങ്കര സഭാതർക്കത്തിന് മധ്യസ്‌ഥ പരിഹാര ശ്രമം:കോപ്റ്റിക് - അർമേനിയൻ സഭകൾ മധ്യസ്ഥരാകും.


 മലങ്കര സഭാതർക്കത്തിന് മധ്യസ്‌ഥ പരിഹാര ശ്രമം:സംയ്ക്‌ത സമിതിയ്ക്ക് ധാരണയായി;കോപ്റ്റിക് - അർമേനിയൻ സഭകൾ മധ്യസ്ഥരാകും.

നൂറ്റാണ്ടു പിന്നിട്ട മലങ്കര സഭാ തർക്കത്തിന് മധ്യസ്‌ഥതയിലൂടെ പരിഹാരം കാണാൻ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ ശ്രമം തുടങ്ങി.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മലങ്കര ഓർത്തോഡോക്സ് (മെത്രാൻ കക്ഷി വിഭാഗം) സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ ഈജിപ്റ്റിലെ കെയ്‌റോയിലുള്ള കോപ്റ്റിക് സഭാ ആസ്ഥാനത്ത് വച്ച് കോപ്റ്റിക് സഭായുടെ പരമാധ്യക്ഷൻ പരിശുദ്ധ പോപ്പ് മോറാൻ മോർ തേവോദോറസ് രണ്ടാമൻ പാത്രിയർക്കീ സ് ബാവായുമായി കൂടിക്കാഴ്ച്‌ച നടത്തി.

ചർച്ചകളെത്തുടർന്ന്, പ്രശ്ന പരിഹാരത്തിന് ആകാമാന സുറിയാനി ഓർത്തഡോക്സ് സഭയും, കോട്ടയം ആസ്ഥാനമായ ഇന്ത്യൻ ഓർത്തോഡോക്സ് (മെത്രാൻ കക്ഷി വിഭാഗം) സഭയും ചേർന്നുള്ള സംഭാഷണത്തിനുള്ള രുപരേഖ തയാറാക്കുന്നതിനായി സംയുക്‌ത സമിതി രൂപീകരിക്കാനും തീരുമാനമായി.

അതിന് കോപ്റ്റിക് ഓർത്തഡോക്സ് സഭയും, അർമേനിയൻ ഓർത്തഡോക്സ് സഭയും മധ്യസ്ഥരാകാനും തീരുമാനമെടുത്തു.

ആദ്യമായാണ് ഓറിയന്റ്ൽ ഓർത്തഡോക്സ‌് സഭകൾ ഇടപെട്ടു സഭാതർക്ക പരിഹാരത്തിന് ശ്രമിക്കുന്നത്. കഴിഞ്ഞ മേയിൽ നടന്ന ഓറിയന്റ്റൽ ഓർത്തഡോക്സ് സഭാതലവന്മാരുടെ 15-ാമത് സമ്മേളനത്തിലെ തീരുമാനപ്രകാരമാണ് മെത്രാൻ കക്ഷി വിഭാഗം അധ്യക്ഷനുനുമായി കൂടിക്കാഴ്‌ച നടത്തിയത്.


Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി