അമലോൽഭവ ജൂബിലിപന്തലിന്റെ കാൽനാട്ടുകർമ്മം നടന്നു
പാലായുടെ മണ്ണും മനവും കാതോർത്തിരിക്കുന്ന പരിശുദ്ധ കന്യകാ മാതാവിന്റെ അമലോൽഭവ ജൂബിലി തിരുനാളിൻ്റെ വിളംബരപ്രഖ്യാപനമായി ജൂബിലി പന്തലിന്റെ കാൽനാട്ടുകർമ്മം നടന്നു.രാവിലെ 10 മണിക്ക് കുരിശുപള്ളി കപ്പേളയിൽ നടന്ന ചടങ്ങിൽ പാലാ കത്തിഡ്രൽ വികാരി ഫാ. ജോസ് കാക്കല്ലിൽ പന്തലിന്റെ കാൽനാട്ടുകർമ്മത്തിന് മുഖ്യകാർമികത്വം വഹിച്ചു.
ഒപ്പം പാലാ ളാലം പുത്തൻപള്ളി, ളാലം പഴയപള്ളി , കത്തീഡ്രൽ ദേവാലയങ്ങളിലെലെ വൈദികരും സഹകാർമികത്വം വഹിച്ചു.ഇനി പാലാക്കാരുടെ കണ്ണും മനസ്സും കേന്ദ്രീകരിക്കുന്നത് പാലായുടെ സ്വകാര്യ അഹങ്കാരവും പ്രതീകവുമായ കുരിശുപള്ളിയിലേക്കാവും.ലോകപ്രസിദ്ധമായ പാലാ ജൂബിലി തിരുനാളിലേക്കാവും....
തുടർന്ന് ഫാ. ജോസ് കാക്കല്ലിൽ, ഫാ. ജോസഫ് തടത്തിൽ,ഫാ. ജോർജ് മൂലേച്ചാലിൽ എന്നിവർ ചേർന്ന് തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു .തിരുനാൾ നടത്തിപ്പിലേയ്ക്കുള്ള ആദ്യ സംഭാവനയും ഫാ. ജോസ് കാക്കല്ലിൽ നിർവഹിച്ചു.
കൈക്കാരൻമാരായ രാജേഷ് പാറയിൽ,കുഞ്ഞൂട്ടി മുളയ്ക്കൽ ,ടോമി പാനായിൽ എന്നിവർക്ക് പുറമേ തിരുനാൾ കമ്മിറ്റി അംഗങ്ങളായ രാജീവ് കൊച്ചു പറമ്പിൽ,ജോഷി വട്ടക്കുന്നേൽ, തങ്കച്ചൻ കാപ്പൻ ,ജോസുകുട്ടി പൂവേലിൽ,ബേബിച്ചൻ എടേട്ട് ,ബിജൂ സെന്റ് ജൂഡ്,ജോണി പന്തപ്ലാക്കൽ,ബിജു കൂട്ടിയാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു .



Comments
Post a Comment