താമരശ്ശേരി ബിഷപ്പിന്ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ ഭീഷണി കത്ത്.
താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്.ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ ഈരാറ്റുപേട്ടയിൽ നിന്നാണ് കത്തയച്ചിരിക്കുന്നത്.
പ്രസ്തുത സംഘടനയുടെ പി ആർ ഓ അബ്ദുൽ റഷീദ് എന്നാണ് കത്തയച്ചയാൾ വിശേഷിപ്പിച്ചിരിക്കുന്നത്.രൂപത കത്ത് പോലീസിന് കൈമാറുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.അങ്ങേയറ്റം മതസ്പർദ്ധ ഉളവാക്കും വിധമുള്ള കാര്യങ്ങളാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
പള്ളുരുത്തി ഹിജാബ് പ്രശ്നം തങ്ങളുടെ കൂടി പദ്ധതിയാണെന്നും തങ്ങൾക്ക് അനുകൂലമായ സർക്കാർ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്നും തങ്ങൾ പ്രതീക്ഷിച്ചതിൽ കൂടുതൽ മികച്ച സഹകരണമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നുമാണ് കത്തിൽ പറയുന്നത്.
എല്ലാ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെയും ജോലികളിൽ 70% മുസ്ലീങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കുകയും സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും സമയാസമയം ബാങ്ക് വിളി നടപ്പിലാക്കുകയും വേണം എന്നാണ് അവരുടെ ഒരാവശ്യം.
ക്രിസ്ത്യാനികളുടെ ബിഷപ്സ് ഹൗസുകളും കന്യാസ്ത്രീ മഠങ്ങളും അനാഥാലയങ്ങളും എല്ലാം അനാശാസ്യ പ്രവർത്തനങ്ങൾക്കുള്ള സ്ഥലമാണെന്ന് കത്തിൽ പറയുന്നു.എസ്എൻഡിപി -എൻഎസ്എസ്- ക്രിസ്ത്യൻ മാനേജ്മെൻറുകളെല്ലാം ഉച്ഛിഷ്ടം ഭക്ഷിച്ചശേഷം തെരുവുനായ്ക്കൾ കാണിക്കുന്ന സ്വഭാവമാണ് കാണിക്കുന്നതെന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രിസ്ത്യൻ സ്ഥാപനങ്ങൾ തങ്ങളുടെ ഖബർസ്ഥാൻ കയ്യേറി നിർമ്മിച്ചിട്ടുള്ളതാണെന്നും അവയെല്ലാം തങ്ങൾ തിരിച്ചു പിടിക്കും എന്നുമാണ് കത്തിൽ പറയുന്നത്.



Comments
Post a Comment