ഒരു പാർട്ടിയോടും പ്രത്യേക മമതയില്ല; ശ്രേഷ്ഠ ബാവാ

 



കട്ടപ്പന : സഭയ്ക്കു നീതി ഉറപ്പാക്കിത്തരുന്ന ഭരണാധികാരികൾ വിലമതിക്കപ്പെടുമെന്നും, സഭയുടെ ദുർബല നിമിഷത്തിൽ കൂടെ നിന്നിട്ടുണ്ടെന്നത് മറക്കില്ലെന്നും ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ.

എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഇഷ്ടമാണ്. ഒരു പാർട്ടിയോടും പ്രത്യേക മമതയില്ല. സഭയിലെ വിശ്വാസികൾക്ക് അവരുടേതായ രാഷ്ട്രീയം ഉണ്ട്. പൊലീസ് സംരക്ഷണത്തിൽ പള്ളികൾ പിടിച്ചെടുത്തത് നീതികേടാണ്. സർക്കാർ ഓർഡിനൻസ് താമസിക്കുന്നതിൽ ആശങ്കയില്ല. രണ്ടു വിഭാഗങ്ങൾക്കും ദോഷമില്ലാത്ത രീതിയിലുള്ള തീരുമാനമാണ് വേണ്ടതെന്നും, സർക്കാർ അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രേഷ്ഠ ബാവാ പറഞ്ഞു.

കട്ടപ്പനയിൽ ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ ബാവാ.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി