കുറവിലങ്ങാട് പള്ളിയിൽ യുവജന മഹാസംഗമം
കുറവിലങ്ങാട് പള്ളിയിൽ യുവജന മഹാസംഗമം
എസ്എംവൈഎം സുവർണജൂബിലിയുടെ ഭാഗമായി 81 യുവജനസംഗമങ്ങൾ നവംബർ 9 ന് ഒരേസമയം
കുറവിലങ്ങാട് : മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിൽ യുവജനങ്ങളുടെ പങ്കാളിത്തത്തോടെ വേറിട്ടൊരു ചരിത്രം രചിക്കുന്നു. എസ്എംവൈഎം യൂണിറ്റിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ കുടുംബകൂട്ടായ്മ യൂണിറ്റുകളിലായി 81 യുവജനസംഗമങ്ങൾ ഒരേസമയം നവംബർ 9 ഞായറാഴ്ച നടക്കും.
വൈകുന്നേരം 5.30 മുതൽ 7.00 വരെ നടക്കുന്ന ഈ സംഗമങ്ങൾക്ക് ഓരോ യൂണിറ്റുകളിലെയും യുവജനപ്രതിനിധികൾ അധ്യക്ഷത വഹിക്കും. യുവജനങ്ങളുടെ ആത്മീയ-സാമൂഹിക ഉണർവിനായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ വൈദികരും കുടുംബകൂട്ടായ്മ ഭാരവാഹികളും പങ്കെടുക്കും. എസ്എംവൈഎം പ്രതിനിധി നാളെ കുറവിലങ്ങാട് യുവജനമഹാസംഗമത്തിന്‍റെ ഔദ്യോഗിക വിളംബരം നടത്തും.
പ്രധാന മഹാസംഗമം നവംബർ 16-ന് നടക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മഹാസംഗമം ഉദ്ഘാടനം ചെയ്യും. ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി, എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ വന്ദന എന്നിവരും മുഖ്യാതിഥികളായിരിക്കും.
സുവർണജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ സെബാസ്റ്റ്യൻ പൊയ്യാനി, അമല കോച്ചേരി, നേഹ ലിജു, എബിൻ സജി എന്നിവർയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ മേൽനോട്ടത്തിലാണ് മുന്നേറുന്നത്.

Comments
Post a Comment