മാർ ജെയിംസ് പട്ടേരിൽ അഭിഷിക്തനായി.
ബെൽത്തങ്ങാടി സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജെയിംസ് പട്ടേരിൽ അഭിഷികനായി. ബെൽത്തങ്ങാടി രൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന മെത്രാഭിഷേകചടങ്ങിന് സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് മുഖ്യ കാർമ്മികത്വം വഹിച്ചു. ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി,
ബിഷപ്പ് മാർ ലോറെൻസ് മുക്കുഴി, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നാല്പതിലധികം മെത്രാന്മാർ തുടങ്ങിയവർ സഹകാർമികരായിരുന്നു. മെത്രാഭിഷേക ചടങ്ങുകൾക്ക് ശേഷം നടന്ന പൊതുസമ്മേളനം ബാംഗളൂരു മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ ഉദ്ഘാടനം ചെയ്തു. സിബിസിഐ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി അപ്പസ്തോലിക് ന്യൂൺഷ്യോ മോൺ. ആൻഡ്രേ ഫ്രാൻചാ സന്ദേശം നൽകി.


Comments
Post a Comment