മെൽബൺ സെന്റ്. ഗ്രീഗോറിയോസ് തീർത്ഥാടന ദേവാലയത്തിൽപരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു
ഓസ്ട്രേലിയ : മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ ഏഷ്യ പെസഫിക് ഭദ്രാസനതിലെ മെൽബൺ സെന്റ്. ഗ്രീഗോറിയോസ് തീർത്ഥാടന ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു. നിരണം ഭദ്രാസനാധിപനും, പരിശുദ്ധ സഭയുടെ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ Dr. യുഹാന്നോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വി : മൂന്നിന്മേൽ ഖുർബാനയും, പെരുന്നാൾ റാസയും, നേർച്ച വെളമ്പും, ആദ്യഫല ലേലവും നടത്തപ്പെട്ടു. വികാരി ഫാ : ലിനു ലൂക്കോസ് , ഫാ :ഫെർഡിനാൻഡ് പത്രോസ്, ട്രസ്റ്റീ ലജി ജോർജ്, സെക്രട്ടറി ജിബിൻ മാത്യു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Comments
Post a Comment