വചന പാഥേയം: പന്ത്രണ്ടാം സങ്കീർത്തനം


 കര്‍ത്താവേ, സഹായിക്കണമേ; ദൈവഭക്തര്‍ ഇല്ലാതായിരിക്കുന്നു; മനുഷ്യമക്കളില്‍ വിശ്വസ്തരാരും ഇല്ലാതായി.

ഓരോരുത്തനും അയല്‍ക്കാരനോട് അസത്യം പറയുന്നു; അവരുടെ അധരങ്ങളില്‍ മുഖസ്തുതിയും ഹൃദയത്തില്‍ കാപട്യവുമാണ്.

മുഖസ്തുതി പറയുന്ന അധരങ്ങളെയും വീമ്പിളക്കുന്ന നാവിനെയും കര്‍ത്താവു ഛേദിച്ചുകളയട്ടെ.

നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും, അധരങ്ങള്‍ ഞങ്ങള്‍ക്കു തുണയുണ്ട്; ആരുണ്ടു ഞങ്ങളെ നിയന്ത്രിക്കാന്‍ എന്ന് അവര്‍ പറയുന്നു.

എന്നാല്‍, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുന്നു; പാവപ്പെട്ടവര്‍ നെടുവീര്‍പ്പിടുന്നു; അതിനാല്‍, അവര്‍ ആശിക്കുന്ന അഭയം ഞാന്‍ അവര്‍ക്കു നല്‍കും.

കര്‍ത്താവിന്‍റെ വാഗ്ദാനങ്ങള്‍ നിര്‍മലമാണ്; ഉലയില്‍ ഏഴാവൃത്തി ശുദ്ധിചെയ്തെടുത്ത വെള്ളിയാണ്.

കര്‍ത്താവേ! ഞങ്ങളെ കാത്തുകൊള്ളണമേ! ഈ തലമുറയില്‍നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ.

ദുഷ്ടര്‍ എങ്ങും പരതി നടക്കുന്നു; മനുഷ്യപുത്രരുടെ ഇടയില്‍നീചത്വം ആദരിക്കപ്പെടുന്നു.



സങ്കീര്‍ത്തനങ്ങള്‍ 12 : 1-8

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി