വലിയ മൽപാൻ കൂനമ്മാക്കൽ തോമാ കത്തനാർക്ക് രാമപുരത്തിന്റെ ആദരവ്
രാമപുരം: ആത്മീയ-അറിവിന്റെ പണ്ഡിതപുരോഹിതനും സുറിയാനി ഗവേഷണലോകത്ത് ഭാരതത്തിന്റെ വലിയ മൽപ്പാൻ എന്ന സ്ഥാനം നേടിയ പണ്ഡിത ശ്രേഷ്ഠനുമായ കൂനമ്മാക്കൽ തോമാ കത്തനാർക്ക് രാമപുരത്തിൻ്റെ ആത്മീയാദരവ്.
വിശ്വാസത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ദീപസ്തംഭമായി കത്തോലിക്കാസഭയെ ലോകവീക്ഷണത്തിൽ ഉയർത്തിയ ഭാരതത്തിന്റെ വലിയ മൽപ്പാനെ ആദരിക്കാനായി ഒത്തുചേർന്ന വേദി പൗരസ്ത്യ സാംസ്കാരിക പൈതൃകത്തിന്റെ പുനർജന്മത്തെയായിരുന്നു യഥാർത്ഥത്തിൽ ആദരിച്ചത്.
പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒപ്പം വലിയ മൽപ്പാൻ കൂനമ്മാക്കൽ തോമാ കത്തനാരെ ആദരിക്കുകയും ചെയ്തു. രാമപുരം ഇടവകയിലെ വൈദികരും
രാമപുരം ഇടവകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും അച്ചന് ആദരം നൽകി.
രാമപുരം സെന്റ് ആഗസ്റ്റിൻസ് ഫോറോനാ പള്ളി വികാരി ഫാ. ബർക്കുമാൻസ് കുന്നുംപുറo, പ്രീസ്റ്റ് അസോസിയേഷൻ ഓഫ് രാമപുരം ഫോറോനാ പ്രസിഡന്റ് ഫാ. ജോസ് മുളഞ്ഞനാൽ , മാർ ആഗസ്തീനോസ് കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, സെന്റ് ആഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ ഹെഡ്മാസ്റ്റർ സാബു തോമസ്കൂനമ്മാക്കൽ തോമാ കത്തനാരുടെ പ്രാഥമിക വിദ്യാലയമായ എസ് എച്ച് എൽ പി എസ് രാമപുരം ഹെഡ് മിസ്ട്രെസ് സിസ്റ്റർ ലിസ്സ സി.എം.സി.,സെന്റ് ആഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂൾ അലുമ്നി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, പിതൃവേദി രാമപുരം യൂണിറ്റ് പ്രസിഡന്റ് മനോജ് ചീങ്കല്ലേൽ, 1972 എസ് എസ് എൽ സി ബാച്ചിനെ പ്രതിനിധീകരിച്ച് കേണൽ വെങ്കിട ആചാരി തുടങ്ങിയവർ പ്രസംഗിച്ചു.
തന്റെ ജീവിതയാത്ര, സുറിയാനി പാരമ്പര്യത്തിന്റെ മഹത്വം, ജനങ്ങളുടെ സ്‌നേഹവും അഭിമാനവും തുടങ്ങിയവ മറുപടി പ്രസംഗത്തിൽ കൂനമ്മാക്കൽ തോമാ കത്തനാർ പങ്കുവച്ചു.രാമപുരം സെന്റ് ആഗസ്റ്റിൻസ് ഫോറോനാ പള്ളി മാനേജിങ് ട്രസ്റ്റി സജി മിറ്റത്താനിക്കൽ കൃതജ്ഞത രേഖപ്പെടുത്തി

Comments
Post a Comment