പാലാ സെൻറ് വിൻസൻറ് പ്രൊവിഡൻസ് ഹൗസിന് നാളെ സപ്തതി നിറവ്
അനിൽ ജെ തയ്യിൽ
പ്രത്യാശയുടെ വിളക്കുമരം എന്ന് വിശേഷിപ്പിക്കാവുന്ന പാലാ സെൻറ് വിൻസൻറ് പ്രൊവിഡൻസ് ഹൗസിന് നാളെ സപ്തതി നിറവ്.ആത്മ സന്തോഷത്തിന്റെ പ്രഭ പൊഴിയും തീരത്തിലൂടെ ഒന്നു നടന്നു വരാം.
അനാഥരും പാവപ്പെട്ടവരും രോഗികളുമായ 60 വയസ്സിന് മുകളിലുള്ള അറുപതോളം സ്ത്രീ പുരുഷന്മാർക്ക് സൗജന്യമായി ഇവിടെ പരിചരണം നൽകുന്നു എന്നതിനൊപ്പം തന്നെ സ്വന്തമായി യാതൊരു വരുമാനമാർഗ്ഗവും ഇല്ലാത്ത ഈ സ്ഥാപനം ഒരിക്കലും തങ്ങളുടെ ആവശ്യങ്ങൾ നിറവേറപ്പെടാതിരിക്കുകയില്ല എന്ന പ്രത്യാശയിലാണ് മുന്നോട്ടു നീങ്ങുന്നത്. അക്ഷരാർത്ഥത്തിൽ അങ്ങനെ തന്നെയാണ് സംഭവിക്കുന്നതും. അനേകരുടെ സഹായത്താലാണ് നാളിതുവരെയും ഈ സ്ഥാപനം പ്രവർത്തിച്ചു വന്നത്.
ചങ്ങനാശേരി ആസ്ഥാനമായുള്ള സെന്റ് ജോസഫ് പ്രോവിൻസിൻ്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണ് സെന്റ് വിൻസൻറ് പ്രൊവിഡൻസ് ഹൗസ് .നാളെ നവംബർ 15 ആം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്കാണ് പ്രൊവിഡൻസ് ഹൗസിന്റെ സപ്തതി ആഘോഷങ്ങൾ ആരംഭിക്കുന്നത്

Comments
Post a Comment