മദർ ഏലീശ്വ യുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബർ എട്ടിന്

 കൊച്ചി: കേരളസഭയിലെ ആദ്യ സന്യാസിനിയും, സ്ത്രീകൾക്കായുള്ള കർമ്മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ (ടി.ഒ.സി.ഡി) സ്ഥാപകയുമായ മദർ ഏലീശ്വ യുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബർ എട്ടിന് വല്ലാർപാടം ബസിലിക്കയിൽ നടക്കും


വൈകുന്നേരം 4.30ന് ശുശ്രൂഷകൾ ആരംഭിക്കുമെന്ന് കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്സ് (സി.ടി.സി) സുപ്പീരിയർ ജനറൽ സിസ്റ്റർ ഷഹില അറിയിച്ചു. മലേഷ്യയിലെ പെനാങ്ങ് രൂപത മെത്രാനും കർദിനാളുമായ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന സമൂഹ ദിവ്യബലിക്കിടെയാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം.

ഇന്ത്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ഡോ. ലെയോപോൾഡ് ജിറേല്ലി, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആഗോള കർമ്മലീത്ത സഭയുടെ ജനറാൾ ഫാ. മിഗുവേൽ മാർക്വേസ് കാലേ, റോമിലെ പോസ്റ്റുലേറ്റർ ജനറൽ ഫാ. മാർക്കോ ചീസ, ഇന്ത്യക്കകത്തും പുറത്തുമുള്ള മെത്രാന്മാർ, വൈദികർ എന്നിവർ സഹകാർമ്മികത്വം വഹിക്കും

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി