തിരസ്കരിക്കപ്പെടുന്നവർക്ക് ഒപ്പമായിരിക്കുക എന്നതാണ് മഹത്തായ കാര്യം:മോൺ. ജോസഫ് തടത്തിൽ
തിരസ്കരിക്കപ്പെടുന്നവർക്ക് ഒപ്പമായിരിക്കുക എന്നതാണ് മഹത്തായ കാര്യം:മോൺ. ജോസഫ് തടത്തിൽ
എത്രപേരുടെ ജീവിതത്തിൽ പ്രകാശമായി മാറാൻ കഴിഞ്ഞു?:സിസ്റ്റർ ദീപ്തി ജോസ്
കാലത്തിൻറെ ആവശ്യമാണ് ദൈവത്തിൻറെ ഹിതം:ഫാദർ റോയി വടക്കേൽ
ഓരോ നിമിഷത്തിലും ഓരോ ലാസറിനെ കണ്ടെത്താൻ സാധിക്കും:ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം
വൃദ്ധമന്ദിരങ്ങളുടെ വർദ്ധനവ്മ നസ്സാക്ഷിയെ വേദനിപ്പിക്കുന്നു:ഡിവൈഎസ്പി കെ സദൻ
പാലാ: തിരസ്കരിക്കപ്പെടുന്നവർക്ക് ഒപ്പമായിരിക്കുക എന്നതാണ് മഹത്തായ കാര്യമെന്ന് പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ.പാലാ സെൻറ് വിൻസെന്റ് പ്രൊവിഡൻസ് അഗതിമന്ദിരത്തിന്റെ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നാം അഴിയുന്ന ധാന്യമണിയായാൽ ഏറെപ്പർക്ക് നന്മയായി മാറാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ പേർ നമുക്ക് പ്രകാശം പകർന്നിട്ടുണ്ടെങ്കിലും എത്രപേരുടെ ജീവിതത്തിൽ പ്രകാശമായി മാറാൻ നമുക്ക് സാധിച്ചിട്ടുണ്ട് എന്ന തിരിച്ചറിവുകളാണ് ഇന്ന് പ്രസക്തമാകുന്നത് എന്ന് അധ്യക്ഷ പ്രസംഗത്തിൽ എസ് ഡി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ദീപ്തി ജോസ് പറഞ്ഞു.
കാലത്തിൻറെ ആവശ്യമാണ് ദൈവത്തിൻറെ ഹിതമെന്നും ആ ഹിതത്തിൻ്റെ തിരിച്ചറിവാണ് എസ് ഡി സിസ്റ്റേഴ്സിൻ്റെ ശുശ്രൂഷകളിൽ കാണുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ ഫാദർ റോയി വടക്കേൽ പറഞ്ഞു.
നമ്മൾ പാവപ്പെട്ടവരെ തേടിയിറങ്ങിയാൽ ഓരോ നിമിഷത്തിലും ഓരോ ലാസറിനെ കണ്ടെത്താൻ സാധിക്കുമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ പാലാ രൂപത കെയർ ഹോംസ് ഡയറക്ടർ ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം പറഞ്ഞു.അഗതിവൃദ്ധമന്ദിരങ്ങളുടെ എണ്ണം കൂടിവരുമ്പോൾ അത് അത്ര സന്തോഷമുള്ള കാര്യമായിട്ടല്ല അനുഭവപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോട്ടയം ജില്ലയിൽ ഇരുന്നൂറോളം വൃദ്ധമന്ദിരങ്ങൾ പ്രവർത്തിക്കുന്നു എന്ന് അറിവ് മനസ്സിനെ മനസ്സാക്ഷിയെ വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞ പാലാ ഡിവൈഎസ്പി കെ സദൻ ,എസ് ഡി സിസ്റ്റേഴ്സിന്റെ സ്ഥാപനത്തിൽ കൂടുതൽ സ്നേഹം ലഭിക്കുന്നുണ്ടല്ലോ എന്ന് അന്തേവാസികൾക്ക് ഉത്തേജനം പകർന്നു. മന്ദിരത്തിലെ തെരഞ്ഞെടുത്ത വ്യക്തിത്വങ്ങളെ അദ്ദേഹം ആദരിച്ചു.
എസ് ഡി കോൺവെൻറ് ട്രഷറർ സിസ്റ്റർ ആനീസ് വാഴയിൽ റിപ്പോർട്ട് അവതരിപ്പിച്ചു.കിഴതടിയൂർ സെൻറ് ജോസഫ് പള്ളി വികാരി ഫാ. തോമസ് പുന്നത്താനത്ത്, ഫാ. ജോസഫ് വടക്കൻ സി എം ഐ , വൈസ് മെൻസ് ക്ലബ്ബ് പ്രസിഡൻറ് ഇഗ്നേഷ്യസ് കോര, കിഴ തടിയൂർ മാതൃവേദി പ്രസിഡൻറ് ലിസമ്മ ജോസഫ് മറ്റത്തിൽ, ഫ്രണ്ട്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട് പ്രതിനിധി ജോബ് അഞ്ചേരി ,എസ് ഡി കോൺവെൻറ് സെക്രട്ടറി സിസ്റ്റർ നൈവേദ്യ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.






Comments
Post a Comment