ആർച്ച് ബിഷപ്പ് മോർ അന്ത്രയോസ് ബാഹി മെത്രാപ്പോലീത്ത ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി

 



പുത്തൻകുരിശ് : ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാനെത്തിയ യുവജനകാര്യങ്ങൾക്കും ക്രിസ്ത്യൻ വിദ്യാഭ്യാസത്തിനുമുള്ള പാത്രിയാർക്കൽ വികാരി ആർച്ച് ബിഷപ്പ് മോർ അന്ത്രയോസ്

ബാഹി മെത്രാപ്പോലീത്ത പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഗ്രിഗോറിയോസ് കുര്യാക്കോസ്, മോർ ഈവാനിയോസ് കുര്യാക്കോസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നിവരും വൈദികരും വിശ്വാസികളും സംബന്ധിച്ചു.


നെടുമ്പാശേരി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിചേർന്ന അഭിവന്ദ്യ പിതാവിനെ ഡോ. മോർ അത്താസിയോസ് ഏലിയാസ്, മോർ ഗ്രിഗോറിയോസ് കുര്യാക്കോസ്, മോർ ഈവാനിയോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്താന്മാരും, ക്‌നാനായ അസോസിയേഷൻ അംഗങ്ങളായ ടിനു തോട്ടുപുറത്ത്, ഡോ. റീബൂ കണ്ണൻകേരിൽ, പ്രോഗ്രാം കൺവീനർ മനീഷ് ഒഴുക്കൂത്ര എന്നിവർ ചേർന്ന് സ്വീകരിച്ചിരിന്നു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി