ലിയോ പതിനാലാമൻ പാപ്പായുടെ പുതിയ അപ്പസ്തോലിക ലേഖനം, "ഡിസെഞാരെ നോവേ മാപ്പേ ദി സ്പെരാൻസാ"പ്രസിദ്ധീകരിച്ചു

 ലിയോ പതിനാലാമൻ പാപ്പായുടെ പുതിയ അപ്പസ്തോലിക ലേഖനം, "ഡിസെഞാരെ നോവേ മാപ്പേ ദി സ്പെരാൻസാ" (Disegnare nuove mappe di speranza- പ്രത്യാശയുടെ പുതിയ ഭൂപടങ്ങൾ പരികല്പന ചെയ്യുക) പ്രസിദ്ധീകരിച്ചു.



വിദ്യാഭ്യാസം, സുവിശേഷവത്ക്കരണത്തിന്റെ അവിഭാജ്യഘടകമാണെന്നു എടുത്തു പറയുന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് (Gravissimum educationis) പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാർഷികത്തിൽ, ലിയോ പതിനാലാമൻ പാപ്പായുടെ പുതിയ അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, വിദ്യാഭ്യാസ മേഖലകൾ, ക്രിസ്തുവിന്റെ വചനത്താൽ നയിക്കപ്പെടാൻ അനുവദിക്കണമെന്നു ലേഖനത്തിൽ പാപ്പ ആഹ്വാനം ചെയ്യുന്നു. എല്ലാറ്റിനെയും നവമാക്കുന്ന സുവിശേഷം, വിദ്യാഭ്യാസത്തിൽ അറിവും അർത്ഥവും കൈമാറുന്നതിനുള്ള പുതിയ സാധ്യതകൾ തുറക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. യുദ്ധങ്ങൾ, കുടിയേറ്റങ്ങൾ, അസമത്വങ്ങൾ, വിവിധ തരത്തിലുള്ള ദാരിദ്ര്യം എന്നിവ മൂലമുണ്ടായ വിദ്യാഭ്യാസ അടിയന്തരാവസ്ഥയുടെ നാടകീയമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രതിബദ്ധതയോടെ സേവനം ചെയ്യുവാനുള്ള സഭയുടെ കടമയെയും ലേഖനം ഓർമ്മിപ്പിക്കുന്നു. ഇക്കാര്യത്തിൽ സഭ ഒരു നല്ല അമ്മയും അധ്യാപികയും ആണെന്നാണ് പാപ്പാ ചൂണ്ടിക്കാണിക്കുന്നത്. വിദ്യാഭ്യാസം  ഒരു കൂട്ടായ്മയുടെ പ്രവർത്തനം ആണെന്നും, ഇത് യാഥാർഥ്യമാകുന്നത്, ആധിപത്യത്തിലൂടെയല്ല, മറിച്ച് സേവനത്തിലൂടെയാണെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. വിശുദ്ധ തോമസ് അക്വിനാസിനൊപ്പം സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ സഹരക്ഷാധികാരിയായി വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ പ്രഖ്യാപിക്കുന്നതായും ലേഖനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


ചോദ്യങ്ങളെ നിശ്ശബ്ദമാക്കാത്ത, സംശയം പുറന്തള്ളാത്ത, ഹൃദയവുമായി സംഭാഷണം നടത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ രീതിയെന്നതും പാപ്പാ എടുത്തു പറയുന്നു. മനുഷ്യരാശിയുടെ ഭാവിയിൽ നാം കാണുന്ന വാഗ്ദാനത്തെ പ്രകടമാക്കുന്നതാണ് വിദ്യാഭ്യാസമെന്നും, അത് തലമുറകളിലേക്ക് കൈമാറുന്ന സ്നേഹത്തിന്റെ ഒരു ദൗത്യമാണെന്നും പാപ്പാ പഠിപ്പിക്കുന്നു. സാങ്കേതികവിദ്യകൾ, പഠന പ്രക്രിയയെ സമ്പന്നമാക്കണമെന്നുള്ള ആശയമ പങ്കുവച്ച പാപ്പ, ഈ ഇടങ്ങളിൽ ഫലപ്രദമായി സേവനം ചെയ്യുന്നതിന്, അജപാലന സർഗ്ഗാത്മകത ആവശ്യമാണെന്നും, ഡിജിറ്റൽ തലത്തിൽ അധ്യാപകരുടെ പരിശീലനം ശക്തിപ്പെടുത്തണമെന്നും, സാങ്കേതിക പുരോഗതി ദൈവത്തിന്റെ സൃഷ്ടി പദ്ധതിയുടെ ഭാഗമാണെന്നും, അതിനാൽ അവയെ ശത്രുതാപരമായ ഒന്നായി കണക്കാക്കരുതെന്നും തന്റെ പുതിയ അപ്പോസ്തോലിക പ്രബോധനത്തിലൂടെ. ചൂണ്ടിക്കാണിക്കുന്നുണ്ട്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി