അനുദിന വിശുദ്ധർ, നവംബർ 8: വിശുദ്ധ ഗോഡ്‌ഫ്രെ
ഫ്രാന്‍സിലെ സോയിസണ്‍സ് എന്ന സ്ഥലത്താണ് വിശുദ്ധ ഗോഡ്‌ഫ്രെ ജനിച്ചത്. തന്റെ 5-മത്തെ വയസ്സില്‍ തന്നെ അദ്ദേഹത്തിന്റെ അപ്പൂപ്പനായ ഗോഡ്‌ഫ്രോയിഡ് അധിപതിയായ ബെനഡിക്റ്റന്‍ ആശ്രമമായ മോണ്ട്-സെന്റ്-കിന്റിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമത്തില്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സഭാവസ്ത്രം നല്‍കപ്പെടുകയും അവിടെ ഒരു കുഞ്ഞു സന്യാസിയായി ജീവിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയായപ്പോള്‍ അദ്ദേഹം സന്യാസിയാവുകയും പിന്നീട് പുരോഹിതനാവുകയും ചെയ്തു. പിന്നീട് അദ്ദേഹം ഫ്രാന്‍സിലെ ഷാംപെയിന്‍ ആശ്രമത്തിലെ അധിപനായി. ആ ആശ്രമം ആധ്യാത്മിക ആനന്ദത്തിന്റെ സുപ്രധാന കേന്ദ്രമായി മാറി.
അധികം താമസിയാതെ വിശുദ്ധ ഗോഡ്‌ഫ്രെ റെയിംസ് രൂപതയുടെ സഹായക മെത്രാനായി നിയമിതനായി. ഈ സമയത്തും അദ്ദേഹം വളരെ ലളിതമായ സന്യാസ ജീവിതമാണ് നയിച്ചിരുന്നത്.
വിശുദ്ധന്റെ വീട് വളരെ ചെറുതായിരുന്നു, ഭക്ഷണമാകട്ടെ വളരെ കുറവും.
തന്റെ ഇടവകയിലെ ജനങ്ങളുടെ മദ്യപാനത്തിലും പാപ പ്രവര്‍ത്തികളിലുംഒരു വിട്ടുവീഴ്ചയും കാണിക്കാത്ത മെത്രാനായ ഗോഡ്‌ഫ്രെ ഒരുപാടു സഹിക്കേണ്ടിവന്നിട്ടുണ്ട്. ഇവരെ തിരുത്തുവാനുള്ള ശ്രമത്തിന്റെ പേരില്‍ അവരില്‍ കുറേപേര്‍ അദ്ദേഹത്തെ വെറുക്കുകയും അദ്ദേഹത്തെ വധിക്കുവാന്‍ പോലും ശ്രമിക്കുകയും ചെയ്തു. . മെത്രാനായി രാജിവെക്കാനും സന്യാസിയായി വിരമിക്കുവാനുമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. പക്ഷെ രാജിവെക്കുന്നതിന് മുന്‍പ് തന്നെ തന്റെ അമ്പതാമത്തെ വയസ്സില്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.
ഇതര വിശുദ്ധർ
................................
1. കസ്തോരിയൂസ്, ക്ലാവുടിയൂസ് , നിക്കൊസ്ട്രാത്തൂസ്, സിംപ്ലീസിയൂസ്, സിംഫോറിയന്‍
2. ക്ലാരൂസ്
3. വെയില്‍സിലെ കൂബി
4. ഡേവൂസു ഡേഡിത്ത്
5. ഐറിഷുവിലെ ജെര്‍വാഡിയൂസ്
6. സ്വിറ്റ്സര്‍ലന്‍ഡിലെ അയിന്‍സീഡെനിലെ ഗ്രിഗറി

Comments
Post a Comment