അനുദിന വിശുദ്ധർ നവംബർ 4 :വിശുദ്ധ ചാൾസ് ബോറേമിയോ

 


ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്. പ്രശസ്തമായ മെഡിസി കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അമ്മാവന്‍ അക്കാലത്തെ മാര്‍പാപ്പയായിരുന്നു.

ചാള്‍സിന്‍റെ 23-മത്തെ വയസ്സില്‍, പാപ്പായായ ഈ അമ്മാവന്‍ അദ്ദേഹത്തെ ഒരു കര്‍ദ്ദിനാള്‍ ആയി നിയമിക്കുകയും  ഔദ്യോഗിക ഭരണത്തിന്റെ നിരവധി ചുമതലകള്‍ നല്‍കുകയും ചെയ്തു.ഒപ്പം തന്‍റെ ഔദ്യോഗിക നിയമകാര്യ പ്രതിനിധിയായി ഇദ്ദേഹത്തെ ബൊളോണ, സ്വിറ്റ്സര്‍ലന്‍ഡിലെ കാന്റോണ്‍സ് എന്നീ സ്ഥലങ്ങളിലേക്കയച്ചു. ഫ്രഡറിക്ക് ബൊറോമിയോ പ്രഭു മരിച്ചപ്പോള്‍ പലരും ധരിച്ചിരുന്നത് ചാള്‍സ് തന്‍റെ വൈദിക ജീവിതം മതിയാക്കി വിവാഹം ചെയ്ത് ബൊറോമിയോ കുടുംബത്തിന്‍റെ തലവന്‍ ആകുമെന്നായിരുന്നു.


പക്ഷെ തന്റെ മറ്റൊരമ്മാവനെ ചുമതലകള്‍ ഏല്‍പ്പിച്ചു അദ്ദേഹം ഒരു പുരോഹിതനായി തന്‍റെ ജീവിതം തുടര്‍ന്നു,  അധികം താമസിയാതെ മിലാനില്‍   അദ്ദേഹം മെത്രാനായി നിയമിതനാവുകയും ചെയ്തു.


1570-ല്‍ ഉണ്ടായ ക്ഷാമത്തിലും  6 വര്‍ഷത്തിനു ശേഷം രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന മഹാമാരിയില്‍ (പ്ലേഗ്) തന്റെ ജില്ലയിലെ ആല്‍പൈന്‍ പര്‍വ്വത ഗ്രാമങ്ങളിലുള്ള 10000 കണക്കിന് ആള്‍ക്കാര്‍ക്ക് ഭക്ഷണവും വേണ്ട ശ്രദ്ധയും നല്‍കുന്നതിനായി പുരോഹിതരെയും, മത പ്രവര്‍ത്തകരെയും അല്‍മായരായ ആളുകളെയും അദ്ദേഹം നിയോഗിച്ചു

മരിച്ചുകൊണ്ടിരിക്കുന്നവരും രോഗികളുമായ ധാരാളം ആളുകളെ അദ്ദേഹം ശുശ്രുഷിച്ചു


മിലാനില്‍ മഹാമാരി നാശം വിതച്ചപ്പോള്‍ അദ്ദേഹം തന്റെ കിടക്ക തുടങ്ങി സകല വീട്ടുപകരണങ്ങളും വിറ്റ് രോഗികളെയും പാവപ്പെട്ടവരെയും സഹായിച്ചു. അതിന് ശേഷം വെറും പലക പുറത്താണ് അദ്ദേഹം ഉറങ്ങിയിരുന്നത്. 

ഒരിക്കല്‍ അദ്ദേഹം ഒരു പരിഹാര പ്രദക്ഷിണം നടത്തി. തന്റെ കഴുത്തില്‍ ഒരു കയര്‍ ചുറ്റി, നഗ്നപാദനായി ചോരയൊലിപ്പിച്ചുകൊണ്ട് തോളില്‍ ഒരു മരക്കുരിശും ചുമന്നുകൊണ്ടു അദ്ദേഹം നടന്നു. ഇതുവഴി, ദൈവത്തിന്റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനായി തന്റെ മക്കള്‍ക്ക് ത്യാഗത്തിന്റെ മാതൃക സ്വയം നല്‍കുകയായിരുന്നു ചാള്‍സ് ചെയ്തത്. ചണം കൊണ്ടുള്ള വസ്ത്രം ധരിച്ച്, മേലാകെ ചാരം പൂശി, ക്രൂശിതനായ ക്രിസ്തുവിന്റെ ഒരു ചിത്രം കയ്യില്‍ പിടിച്ചുകൊണ്ട് 1584-ല്‍ തന്റെ 46-മത്തെ വയസ്സിലാണ് അദ്ദേഹം മരിച്ചത്. മിലാനിലെ പള്ളിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.



ഇതര വിശുദ്ധർ

1. വിഞ്ചെസ്റ്റര്‍ ബിഷപ്പായിരുന്ന ബിണ്‍സ്റ്റാന്‍

2. ഹങ്കറിയിലെ എമെറിക്

3. ക്ലാരൂസ്

4.ബെസോഞ്ചെസിലെ ജെറാര്‍ഡ്

5.ബര്‍ട്ട് ഷെയ്ഡിലെ ഗ്രിഗറി

6. ബീഥിനിയായിലെ ജെവാന്നിയൂസ്

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി