പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ മലങ്കര മെത്രാപ്പോലീത്തായുടെ 209-ാം ഓർമ്മപ്പെരുന്നാളും, തീർത്ഥാടനവും.
സഭാജ്യോതിസ്സ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ മലങ്കര മെത്രാപ്പോലീത്തായുടെ 209-ാം ഓർമ്മപ്പെരുന്നാളും, തീർത്ഥാടനവും.
കുന്നംകുളം ഭദ്രാസനത്തിൽ നിന്നുള്ള അറിയിപ്പ്
കോട്ടയം പഴയ സെമിനാരി സ്ഥാപകനും, മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന സഭാജ്യോതിസ്സ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ പിതാവിൻറെ 209-ാം ഓർമ്മപ്പെരുന്നാൾ 2025 നവംബർ 23, 24 തീയതികളിൽ (ഞായർ, തിങ്കൾ) കോട്ടയം പഴയസെമിനാരിയിൽവച്ച് സമുചിതമായി ആഘോഷിക്കുകയാണ്. കുന്നംകുളം മെത്രാസനത്തിൽ നിന്ന് പരിശുദ്ധ പിതാവിൻറെ കബറിടം സ്ഥിതി ചെയ്യുന്ന പഴയ സെമിനാരിയിലേക്കും, തുടർന്ന് കോട്ടയം കാതോലിക്കേറ്റ് അരമന ചാപ്പലിലേക്കും, പരുമല സെമിനാരിയിലേക്കും വൈദികരുടെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തുന്നതാണ്. ഈ വർഷത്തെ തീർത്ഥയാത്ര നവംബർ മാസം 23-ാം തീയതി ഞായറാഴ്ച്ച ഉച്ചക്ക് 12.00 മണിയ്ക്ക് ആർത്താറ്റ് മെത്രാസന അരമനയിൽനിന്ന് വാഹനത്തിൽ പുറപ്പെടുന്നതാണ്. പഴയ സെമിനാരിയിലെ പെരുന്നാൾ സന്ധ്യാനമസ്ക്കാരത്തിൽ പങ്കെടുത്ത ശേഷം പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ എത്തി പ്രാർത്ഥിക്കുന്നതും അന്ന് അവിടെ വിശ്രമിച്ച് രാവിലെ നമസ്ക്കാരത്തിനു ശേഷം പഴയ സെമിനാരിയിൽ വിശുദ്ധ കുർബാനയിലും പ്രദക്ഷിണത്തിലും പങ്കുകൊണ്ട്, ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിലെ പ. പിതാക്കൻമാരുടെ കബറുകൾ സന്ദർശിച്ച് തിരികെ വരുന്നതുമാണ്. 2025 നവംബർ മാസം 20-ാം തീയതിക്കകം മെത്രാസന ഓഫീസിൽ 300/- രൂപ അടച്ച് പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 45 പേർക്ക് തീർത്ഥയാത്രയിൽ പങ്കെടുക്കുവാൻ വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മെത്രാസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ - 04885 223001, 8281290418

Comments
Post a Comment