ഹാഗിയോസ് 2025

 



മലങ്കര സുറിയാനി കത്തോലിക്കാ ഷാർജ ഇടവകയുടെ വാർഷിക ആഘോഷം, 17-നേഴാമത്‌  മാർ ഈവാനിയോസ് ദിനം "ഹാഗിയോസ് 2025" -  നവംബർ 8 (ശനി) വൈകുന്നേരം 6.00 മണി മുതൽ സെയിന്റ് മൈക്കിൾസ് ദൈവാലയത്തിലെ പാരിഷ് ഹാളിൽ വച്ച് കൊണ്ടാടുകയാണ്.


സെയിന്റ് മൈക്കിൾസ് ഇടവക വികാരി ബഹു. സവരി മുത്തു OFM Cap., മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ  ഗൾഫ്  കോർഡിനേറ്റർ പെരിയ ബഹു. ജോൺ തുണ്ടിയത്ത് കോർഎപ്പിസ്കോപ്പാ, മലയാളം കമ്മ്യൂണിറ്റി കോർഡിനേറ്റർ ബഹു. ജോൺ ജോസഫ് OFM Cap., ഷാർജ സെയിന്റ് മേരീസ് യാക്കോബായ  സഭയുടെ ഇടവക വികാരി ബഹു. ബാബു അമ്പാട്ട് തുടങ്ങിയ വൈദികരും മറ്റു വിശിഷ്ട അതിഥികളും പങ്കെടുക്കുന്നു. 


കുട്ടികളുടെയും, യുവജനങ്ങളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയോടെയാണ് ഹാഗിയോസ് 2025 നടത്തപ്പെടുന്നത്.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി