വചന പാഥേയം : 14-ാം സങ്കീർത്തനം


 ദൈവമില്ല എന്ന് മൂഢന്‍ തന്‍റെ ഹൃദയത്തില്‍ പറയുന്നു; മ്ളേച്ഛതയില്‍ മുഴുകി അവര്‍ ദുഷിച്ചിരിക്കുന്നു; നന്‍മ ചെയ്യുന്നവര്‍ ആരുമില്ല.

കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു.

എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി; നന്‍മചെയ്യുന്നവനില്ല, ഒരുവന്‍ പോലുമില്ല.

ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്‍റെ ജനത്തെ അപ്പംപോലെ തിന്നൊടുക്കുന്നു;

ഇവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നില്ല.

അവിടെ അവരെ പരിഭ്രാന്തി പിടികൂടും; എന്തെന്നാല്‍, ദൈവം നീതിമാന്‍മാരോടുകൂടെയാണ്.

നിങ്ങള്‍ ദരിദ്രന്‍റെ പ്രതീക്ഷകളെ തകര്‍ക്കാന്‍ നോക്കും; എന്നാല്‍, കര്‍ത്താവ് അവന് അഭയമായുണ്ട്.

ഇസ്രായേലിന്‍റെ വിമോചനം സീയോനില്‍നിന്നു വന്നിരുന്നെങ്കില്‍! കര്‍ത്താവു തന്‍റെ ജനതയുടെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ യാക്കോബ് ആനന്ദിക്കും; ഇസ്രായേല്‍ സന്തോഷിക്കും.



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി