വചന പാഥേയം: ഒന്നാം സങ്കീർത്തനം
പാലാ:ഇന്നുമുതൽ സമ്പൂർണ്ണ ക്രിസ്ത്യൻ വാർത്താ ചാനലായ "നസ്രാണിവാർത്ത" ഓൺലൈൻ ചാനൽ വാർത്ത പ്രസിദ്ധീകരണം ആരംഭിക്കുകയാണ്. എല്ലാദിവസവും ബൈബിൾ വചനപാരായണത്തോടെയായിരിക്കും വാർത്തകൾ തുടങ്ങുക. ഒന്നാം സങ്കീർത്തനം...
ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ
പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍.
അവന്‍റെ ആനന്ദം കര്‍ത്താവിന്‍റെ നിയമത്തിലാണ്; രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണ് അവന്‍; അവന്‍റെ പ്രവൃത്തികള്‍ സഫലമാകുന്നു.
ദുഷ്ടര്‍ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍.
ദുഷ്ടര്‍ക്കുന്യായവിധിയെ നേരിടാന്‍ കഴിയുകയില്ല; പാപികള്‍ക്കു നീതിമാന്‍മാരുടെ ഇടയില്‍ ഉറച്ചുനില്‍ക്കാനും കഴിയുകയില്ല.
കര്‍ത്താവു നീതിമാന്‍മാരുടെ മാര്‍ഗം അറിയുന്നു; ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും

Comments
Post a Comment